Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യൂത്ത് മുന്നേറ്റം ചാരിറ്റി കൂട്ടായ്‌മ സമൂഹവിവാഹം 30ന്

28 Aug 2025 12:29 IST

NewsDelivery

Share News :

കോഴിക്കോട് - ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി രൂപീ കരിച്ച യൂത്ത് മുന്നേറ്റം ചാരിറ്റി കൂട്ടായ്‌മ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങളുടെ ആദ്യ പരിപാടിയായി സമൂഹത്തിലെ മതഭേദമന്യേ പാവപ്പെട്ട 7 ജോഡി യുവതീ-യുവാക്കളുടെ വിവാഹം എല്ലാ ചിലവുകളും വഹിച്ച് നടത്തപ്പെടുകയാണ്. 2025 ഓഗസ്റ്റ് 30ന് ശനിയാഴ്‌ച വൈകുന്നേരം 4 മണിക്ക് വയനാട് റോഡ് മുഴിക്കൽ ബസാറിന് സമീപം സജ്ജീകരിച്ച പ്രത്യേക നഗറിയിലാണ് പരിപാടി. വധുവരന്മാരുടെ 2000 കുടുംബങ്ങൾ അടക്കം 6000 ത്തോളം പേർ ചടങ്ങിൽ പങ്കെടുക്കും.


പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ, ശ്രീമദ് സ്വാമി ആത്മദാസ് യമി, രാഹുൽ ഈശ്വർ, റവ. ഫാ. ഡോ: ജെയിംസ് ടി .എ എന്നിവർ കാർമികത്വം വഹിക്കും. ചടങ്ങിൽ എം.കെ രാഘവൻ എം.പി, ഡോ: എം.കെ. മുനീർ എം.എൽ.എ., തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ തുടങ്ങിയവർ സംബന്ധിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

പരിപാടി വിജയിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി ഭാരവാഹികൾ പറഞ്ഞു. ആഷിക് ചെലവൂർ, നവാസ് മുഴിക്കൽ, അബ്ദുൽ അസീസ് (ഷാൾ), ഷംസു പൂക്കാട്ട്, പി.എം മൊയ്ത‌ീൻ കോയ, എം.കെ. അബ്ദുല്ലത്തീഫ്, അബു വിരുപ്പിൽ, സഹീർ പള്ളിത്താഴം, ഹാരിസ് ചെറുവറ്റ, റഹീം പള്ളിത്താഴം, ഗഫൂർ കോരാത്ത്, നസീർ മാക്കൂർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

Follow us on :

More in Related News