Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗ്ളോബൽ എൻഎസ്എസ് മഹിള വിഭാഗം ജനനി അംഗങ്ങൾ കൊല്ലൂർ മൂകാംബിക ക്ഷേത്ര സുവർണ്ണ മണ്ഡപത്തിൽ പാരമ്പര്യ തിരുവാതിരക്കളി സമർപ്പിച്ചു

14 Jun 2025 21:38 IST

MUKUNDAN

Share News :

ഗുരുവായൂർ:ഗ്ളോബൽ എൻഎസ്എസ് കേരള ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ മഹിള വിഭാഗം ജനനി അംഗങ്ങൾ കൊല്ലൂർ മൂകാംബിക ക്ഷേത്ര സുവർണ്ണ മണ്ഡപത്തിൽ പാരമ്പര്യ തിരുവാതിരക്കളി സമർപ്പിച്ചു.മൂകാംബിക ദേവിയുടെ സ്തുതിഗീതങ്ങൾ മാത്രം ഉൾക്കൊള്ളിച്ച്‌ ഗുരുപ്രഭിതാ ജയദാസ് തയ്യാറാക്കിയ പാരമ്പര്യ തിരുവാതിരക്കളി സമർപ്പണം പ്രശസ്ഥ സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്റർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.ജിഎൻഎസ്എസ് പ്രസിഡന്റ് ഐ.പി.രാമചന്ദ്രൻ്റെ നേതൃത്വത്തിൽ വിവിധ പ്രശസ്ത ക്ഷേത്ര സന്ദർശനത്തിൻ്റെ ഭാഗമായാണ് ശ്രീമൂകാംബികയിൽ എത്തിയത്.പാരമ്പര്യ തിരുവാതിരക്കളിയും,ലളിത സഹസ്രനാമാർച്ചനയും തുടർന്ന് പ്രശസ്ഥ ഗായകൻ മോഹനകൃഷ്ണൻ്റെ നേതൃത്വത്തിൽ ഭക്തി ഗാനാലാപനവും,കുമാരി വൈഗ സുബാഷിൻ്റെ നൃത്താവതരണവും അവതരിപ്പിച്ചു.ജിഎൻഎസ്എസ് ജനറൽ സെക്രട്ടറി മധു കെ.നായർ,കെ.മോഹനകൃഷ്ണൻ,ജനനി പ്രസിഡന്റ് രാധാ ശിവരാമൻ,സരസ്വതി വിജയൻ,ബീന രാമചന്ദ്രൻ,ഗീത വിനോദ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. 




Follow us on :

More in Related News