Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സേവാഭാരതി ചാവക്കാട് മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ ചാവക്കാട് ഗവൺമെന്റ് താലുക്ക് ആശുപത്രിയിൽ സൗജന്യ കഞ്ഞി വിതരണത്തിന് തുടക്കം കുറിച്ചു..

21 Nov 2024 20:19 IST

MUKUNDAN

Share News :

ചാവക്കാട്:സേവാഭാരതി ചാവക്കാട് മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ ചാവക്കാട് ഗവൺമെന്റ് താലുക്ക് ആശുപത്രിയിൽ സൗജന്യ കഞ്ഞി വിതരണത്തിന് തുടക്കം കുറിച്ചു.എല്ലാ ദിവസവും വൈകീട്ട് 5.30 മുതൽ 6.30 വരെ ആശുപത്രി കോമ്പൗണ്ടിന് പുറത്ത് മെയിൻ ഗേറ്റിന് മുൻവശത്ത് വെച്ച് സൗജന്യകഞ്ഞി വിതരണം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.രാഷ്ട്രീയ സ്വയംസേവകസംഘം ഗുരുവായൂർ ഖണ്ഡ് പ്രൗഢ പ്രമുഖും,കടപ്പുറം പഞ്ചായത്ത് ബിജെപി മുൻ മെമ്പറുമായ എം.കെ.ഷണ്മുഖൻ ഭ൫ദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.സേവാഭാരതി ചാവക്കാട് മുനിസിപ്പൽ സമിതി പ്രസിഡന്റ് ടി.വി.ആനന്ദ് അധ്യക്ഷത വഹിച്ചു.ചാവക്കാട് നഗരസഭ മുൻകൗൺസിലർ സുജ സുധീർകുമാർ ആദ്യ കഞ്ഞി വിതരണം ചെയ്തു.ബിജെപി ചാവക്കാട് കിഴക്കൻ മേഖല പ്രസിഡൻറ് വിനോദ് പുന്ന,ആർഎസ്എസ് മണ്ഡലം കാര്യവാഹ് അഖിൽ മണത്തല,ബിജെപി ബൂത്ത് പ്രസിഡന്റ് ജനാർദ്ധനൻ കോഴിക്കുളങ്ങര എന്നിവർ ആശംസകൾ അറിയിച്ചു.

Follow us on :

More in Related News