Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശിയ പാതയുടെ സംരക്ഷണഭിത്തിയുടെ പുനർ നിർമാണം തുടങ്ങി.

01 Nov 2024 08:35 IST

PEERMADE NEWS

Share News :

മത്തായിക്കൊക്കയ്ക്ക് സമീപം മഴയിൽ തകർന്ന ദേശിയ പാതയുടെ സംരക്ഷണഭിത്തിയുടെ പുനർ നിർമാണം തുടങ്ങി. ഒരുമാ സത്തിനുള്ളിൽ സംരക്ഷണഭി ത്തിയുടെ നിർമാണം പൂർത്തിക്കുമെന്ന് ദേശീയപാത ധികൃതർ അറിയിച്ചു.


റോഡിന്റെ സംരക്ഷണഭിത്തി തകർന്ന് മാസങ്ങൾ കഴിഞ്ഞിട്ടും പുനർനിർമിക്കാത്തതിൽ വ്യാപക 

പ്രതിഷേധം ഉയർന്നിരുന്നു. ശബ രിമല തീർഥാടനകാലം ആരംഭി ക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഗതാഗത നിയന്ത്രണം വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. 35 ലക്ഷം രൂപ വക യിരുത്തിയാണ് ദേശീയപാത വിഭാഗം പണികൾ ആരംഭിച്ചത്.


കഴിഞ്ഞ ജൂലായ് 16-നാണ് ശക്തമായമഴയിൽ മത്തായിക്കൊക്ക ഭാഗത്തെ സംരക്ഷണഭിത്തി ഇടിഞ്ഞത്. അടിയന്തരമായി സംരക്ഷണഭിത്തി നിർമിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഉന്നത അധികാരികൾക്ക് കാഞ്ഞിരപ്പള്ളി ദേശീയപാത വിഭാഗം റി പ്പോർട്ടും നൽകിയിരുന്നു. തുടർന്ന് അപ കടങ്ങൾ ഒഴിവാക്കാൻ  ഒരുവശത്തു കൂടി മാത്രമായി ഗതാഗതം പരി മിതപ്പെടുത്തിയിരുന്നു കൂടാതെ

 ടാർവീപ്പകളും റിബ്ബണു മുപയോ ഗിച്ച് അപകട മുന്നറിയിപ്പ് നൽകിയതാണ് ആകെ ചെയ്തിരുന്നത്.


ഇരുവശത്തും സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡുകൾ ദിവസങ്ങൾ

ക്കകം ഇവിടെ അവ നശിച്ചു. തിരക്കില്ലാത്ത സമയത്തു പോലും ഇവിടെ വലിയ 

ഗതാ ഗത തടസ്സങ്ങളാണുണ്ടായിരു ന്നത്. മണ്ഡലകാലത്ത് ഇതരസംസ്ഥാന തീർഥാടകരുടെ തിരക്ക് ഉണ്ടാകുന്നതിനുമുമ്പ് പണികൾപൂർത്തിയാക്കുമെന്ന്ദേശീയപാത അധികൃതർ അറിയിച്ചു.

Follow us on :

More in Related News