Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മഹാദേശ പൊങ്കാല ഭക്തിസാന്ദ്രമായി..

29 Dec 2025 19:34 IST

MUKUNDAN

Share News :

ഗുരുവായൂർ:കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ചെറു താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് നൂറ് കണക്കിന് ഭക്തർ പങ്കെടുത്ത മഹാ ദേശ പൊങ്കാല ഭക്തിസാന്ദ്രമായി.ക്ഷേത്ര പടിഞ്ഞാറെ ഗോപുര പരിസരത്ത് ഭഗവതിക്ക് മുന്നിൽ പ്രത്യേകം അലങ്കരിച്ച്‌ വെച്ച പൊങ്കാല അടുപ്പിൽ ഭഗവതി മേൽശാന്തി കണ്ടകത്ത് ഭാസ്ക്കരൻ നമ്പൂതിരി അനുഷ്ഠാന നിറവോടെ അഗ്നി തെളിയിച്ച് സമാരംഭം കുറിച്ചു.കീഴ്ശാന്തി ശിവകരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ കോട്ടപ്പടി സന്തോഷ് മാരാരുടെ ശംഖ് വാദനത്തോടെ കുത്ത് വിളക്കുമായി സംഘമായി ഓരോ പൊങ്കാല അടുപ്പിലും തീർത്ഥജലം തെളിച്ച്,പുഷ്പാരതിഉഴിഞ്ഞ് ഭഗവതി നിവേദ്യമായി ഭക്തർ കാണിക്ക അർപ്പിച്ച് പ്രാർത്ഥനാപൂർവം ഭവനങ്ങളിലേക്ക് കൊണ്ട് പോയി.നാരായണ പാരയണസമിതിയുടെ ലക്ഷ്മീ സ്ത്രോ ഗാനാലാപനവും ഉണ്ടായി.വന്നെത്തിയവർക്കെല്ലാം പ്രഭാത ഭക്ഷണവും,പായസ പ്രസാദവും നൽകി.ഉച്ചയ്ക്ക് അന്നദാനവുമുണ്ടായിരുന്നു.മഹോത്സവത്തിന് ഭാരവാഹികളായ ശശി വാറണാട്ട്,സേതുതിരുവെങ്കിടം,ബാലൻ വാറണാട്ട്,വിനോദ് കുമാർ അകമ്പടി,ശിവൻ കണിച്ചാടത്ത്,ഇ.രാജു,ഹരി കൂടത്തിങ്കൽ,രാജു പെരുവഴിക്കാട്ട്,പി.ഹരി നാരായണൻ,മാതൃസമിതി ഭാരവാഹികളായ നഗരസഭ കൗൺസിലർ ബിന്ദുനാരായണൻ,പ്രേമ വിശ്വനാഥൻ,ക്ഷേത്രം മാനേജർ പി.രാഘവൻ നായർ,എ.വിജയകുമാർ,ഹരി വടക്കൂട്ട്,ചന്ദ്രൻ ചങ്കത്ത്,കെ.ഉണ്ണികൃഷ്ണൻ,എം.സുരേന്ദ്രൻ,അർച്ചനാ രമേശ് എന്നിവർ നേതൃത്വം നൽകി.


Follow us on :

More in Related News