Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടക്കേകാട് പറയങ്ങാട് ശൈഖ് തങ്ങളുപ്പാപ്പയുടെ 170-മത് ആണ്ട് നേർച്ച ഒക്ടോബർ 17 മുതൽ 20 വരെ

11 Oct 2024 13:20 IST

- MUKUNDAN

Share News :

വടക്കേകാട്:മനുഷ്യ സഞ്ചയങ്ങളിൽ സാന്ത്വനത്തിൻ്റെ നിത്യവർഷമായി എന്നും പ്രശോഭിച്ച് നിൽക്കുന്ന പ്രസിദ്ധ സൂഫിവര്യനായ വടക്കേകാട് പറയങ്ങാട് ശൈഖ് തങ്ങളുപ്പാപ്പയുടെ 170-മത് ആണ്ട് നേർച്ച ഒക്ടോബർ 17 മുതൽ 20 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ദർസ് വിദ്യാർത്ഥി ഫെസ്റ്റ്,മതപ്രഭാഷണം,അനുസ്മരണ സംഗമം,സമാപന സമ്മേളനം,ഭക്ഷണ വിതരണം എന്നീ പരിപാടികളാണ് ആണ്ട് നേർച്ചയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്.ഒക്ടോബർ 17 -ന്(വ്യാഴാഴ്ച്ച) ദർസ് വിദ്യാർത്ഥി ഫെസ്റ്റ്(തവജ്ജുഹ്) രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെ നടക്കും.രാത്രി 7 മണിക്ക് ത്വാഹിർ സഖാഫി മഞ്ചേരി പ്രഭാഷണം നടത്തും.18-ന്(വെള്ളിയാഴ്ച്ച) രാത്രി 7-ന് അബൂബക്കർ ഹുദവി മുണ്ടംപറമ്പ് പ്രഭാഷണം നടത്തും.19-ന് (ശനിയാഴ്ച്ച) വൈകീട്ട് 4 മണിക്ക് നടക്കുന്ന അനുസ്മരണ സംഗമത്തിന് സമസ്ത: കേന്ദ്ര മുശാവറ അംഗം ശാഹിദുൽ ഉലമ ടി.പി.അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും.രാത്രി 7 മണിക്ക് നടക്കുന്ന സമാപന സമ്മേളനം പറയങ്ങാട് മുദരിസ് ഷറഫുദ്ദീൻ ഫൈസി എടക്കര ഉദ്ഘാടനം ചെയ്യും.സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി മുഖ്യപ്രഭാഷണം നടത്തും.കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് അബ്ദുന്നാസർ ഹയ്യ് ശിഹാബ് തങ്ങൾ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും.ഫൈസൽ റഹ്‌മാനി,മുഹമ്മദ് റബീഹ് ഫൈസി തലപ്പാറ,സിറാജുദ്ദീൻ ബാഖവി എടക്കര,അബൂബക്കർ ബാഖവി പുറങ്ങ് എന്നിവർ പ്രസംഗിക്കും.20 -ന്(ഞായറാഴ്ച്ച) രാവിലെ 8 മണി മുതൽ ഉച്ചക്ക് 2 മണി വരെ ഭക്ഷണ വിതരണം നടക്കും.നാലായിരം കിലോ അരി കൊണ്ട് തയ്യാറാക്കിയ ഭക്ഷണം ജാതിമത ഭേദമന്യേ സർവ്വജനങ്ങളിലേക്കും വിതരണം ചെയ്യും.പുന്നയൂർക്കുളം പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ മഹല്ല് കമ്മിറ്റി പ്രസിഡന്റ് കേണൽ മരക്കാർ സാഹിബ്,ജോയിന്റ് സെക്രട്ടറിമാരായ ഉമർ ചന്ദനത്ത്,ഷാഹുൽഹമീദ് സഖാഫി കല്ലിങ്ങൽ,ട്രഷറർ അലിമോൻ എളയമാറ്റിൽ,സ്വാഗത സംഘം കൺവീനർ ഷമീൽ അബ്ദു,മീഡിയ സെൽ കൺവീനർ അൻവർ വടക്കേകാട് എന്നിവർ പങ്കെടുത്തു.    


Follow us on :

More in Related News