Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Oct 2024 14:00 IST
Share News :
ചിന്നക്കനാല്‍: ചിന്നക്കനാല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ 2 ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ 2 പേര്‍ക്കെതിരെ ശാന്തന്‍പാറ പോലീസ് കേസെടുത്തു. ചിന്നക്കനാല്‍ സ്വദേശികളായ ആനന്ദ്, വിജയ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പ്രതികളും ഇവരോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് കിഷോറും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് ഇവര്‍ മൂന്നാറിലെ ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ്. ഇവരെ ഡിസ്ചാര്‍ജ് ചെയ്താലുടന്‍ അറസ്റ്റ് ചെയ്യുമെന്ന് ശാന്തന്‍പാറ സി.ഐ പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് മദ്യപിച്ച് എത്തിയ വിജയ്, ആനന്ദ് എന്നിവര്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സുഹൃത്ത് കിഷോറിനെയും കൊണ്ട് ആശുപത്രിയില്‍ എത്തിയത്. ഡ്യൂട്ടി സമയം കഴിഞ്ഞതിനാല്‍ ആശുപത്രിയില്‍ ഡോക്ടര്‍ ഉണ്ടായിരുന്നില്ല. ഇത് ചോദ്യം ചെയ്ത വിജയും ആനന്ദും വനിത ജീവനക്കാരെ അസഭ്യം പറയുകയും ക്ലാര്‍ക്ക് ആനന്ദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദലി എന്നിവരെ കയ്യേറ്റം ചെയ്യുകയും ചെയ്തു.
ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴെക്കും ഇവര്‍ ജീപ്പില്‍ കയറി സ്ഥലം വിട്ടു. എന്നാല്‍ മൂന്നാറിലേക്ക് പോകും വഴി ഇവരുടെ ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു. ആനന്ദിന്റെ കാലിന് ഗുരുതര പരുക്കേറ്റു.
Follow us on :
More in Related News
Please select your location.