Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേലങ്ങാടി GMLP സ്കൂൾ വാർഷികാഘോഷം ആചരിച്ചു

15 Feb 2025 10:38 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : മേലങ്ങാടി ജി എം എൽ പി സ്കൂൾ '2K25 തരംഗ്' തൊണ്ണൂറ്റിയെട്ടാം വാർഷികാഘോഷവും എൽ എസ് എസ്, ടാലന്റ് സെർച്ച്‌ പ്രതിഭകൾക്കുള്ള അനുമോദനവും നടത്തി. ചടങ്ങ് കൊണ്ടോട്ടി മുനിസിപ്പൽ ചെയർപേഴ്സൺ നിദ സഹീർ സി എ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ ഫൈസൽ ആലുങ്ങൽ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ അഷ്‌റഫ്‌ മടാൻ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറിയും മുതിർന്ന അധ്യാപികയുമായ മിനി വില്ല്യംസ് വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ റംല കൊടവണ്ടി, കൌൺസിലർ പി. പി. റഹ്മത്തുള്ള, പ്രധാന അധ്യാപകൻ അബ്ദുൽ സലാം മുസ്ലിയാരകത്ത്, എസ് എം സി ചെയർമാൻ റഫീഖ് കോടാലി, നൗഷാദ് ചുള്ളിയൻ, ഇ എം. റഷീദ്, പി അബ്ദുറഹ്മാൻ, ചുക്കാൻ അഷ്‌റഫ്‌, എം ടി എ പ്രസിഡന്റ്‌ എൻ. കെ. ഷിംന, ഇല്ല്യാസ് കോണിയകത്ത്, ചുക്കാൻ ചെറിയ ബിച്ചു, മഠത്തിൽ അബൂബക്കർ, സി ടി സൈദ്, മൂസ വി. പി, എം. വിശ്വംഭരൻ, അധ്യാപിക അനു സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

മുഖ്യാതിഥികളായി പങ്കെടുത്ത പട്ടുറുമാൽ ഫെയിം ആൽബം സിംഗർ മിസ്ന മഞ്ചേരി, കോമഡി ഉത്സവ് ഫെയിം അജിത് കൊണ്ടോട്ടി എന്നിവരുടെ കലാപരിപാടികളും ചടങ്ങിന് പൊലിമയേകി.

കൂടാതെ വിദ്യാർത്ഥികളുടെ കലാപരിപാടികളും ടാലന്റ് സെർച്ച്‌ പരീക്ഷ വിജയികൾക്ക് സൈക്കിൾ വിതരണവും, എൽ എസ് എസ് വിജയികൾക്കും എൽ കെ ജി , യുകെജി , 1 മുതൽ 4 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനദാനവും നടത്തി.

Follow us on :

More in Related News