Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Sep 2024 20:48 IST
Share News :
ചാവക്കാട്:പുന്ന ശ്രീഅയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രം മിഷൻ 2025 മൂന്നാംഘട്ട ക്ഷേത്ര നിർമ്മാണ യഞ്ജസമിതി രൂപീകരണ യോഗം ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഡോ.ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.ഗവേർണിംഗ് ബോഡി അംഗങ്ങളായി ഡോ.ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്(മുഖ്യതന്ത്രി),മെട്രോമാൻ ഇ.ശ്രീധരൻ(മുഖ്യ രക്ഷാധികാരി)ഡോ.ഡി.എം.വാസുദേവൻ(ചെയർമാൻ),പി.രാധാകൃഷ്ണൻ മാസ്റ്റർ കാക്കശ്ശേരി,സി.പി.നായർ,അഡ്വ.എ.വേലായുധൻ,കെ.ബി.സുരേഷ്(ഉപദേശക സമിതി അംഗങ്ങൾ),പി.എസ്.പ്രേമാനന്ദൻ(സംഘാടക സമിതി ചെയർമാൻ),കിഴക്കകത്ത് പ്രകാശൻ(വർക്കിംഗ് ചെയർമാൻ),ജിജി ശ്രീരാമകൃഷ്ണൻ(ജനറൽ കൺവീനർ),പി.ലോഹിദാക്ഷൻ(ഫൈനാൻസ് ചെയർമാൻ),കെ.സി.ശിവദാസൻ(മീഡിയ കോഡിനേറ്റർ),എം.ബി.സുധീർ(പബ്ലിസിറ്റി ചെയർമാൻ),മുരളീധരൻ കൈമൾ(പ്രോഗ്രാം ചെയർമാൻ) എന്നിവരെ തെരഞ്ഞെടുത്തു.ക്ഷേത്രം ട്രസ്റ്റ് ഭരണസമിതി രക്ഷാധികാരി മോഹൻദാസ് ചേലനാട്ട് അധ്യക്ഷത വഹിച്ചു.പ്രസിഡൻറ് പി.യതീന്ദ്രദാസ് സ്വാഗതവും,ജനറൽ സെക്രട്ടറി വി.പ്രേംകുമാർ നന്ദിയും പറഞ്ഞു.ഭരണസമിതി ഭാരവാഹികളായ വൈസ് പ്രസിഡന്റ് വി.എ.സിദ്ധാർത്ഥൻ,സെക്രട്ടറിമാരായ ഇ.വി.ശശി,പി.സി.വേലായുധൻ,ട്രഷറർ സി.കെ.ബാലകൃഷ്ണൻ,എം.ബി.സുധീർ,എം.റ്റി.ബാബു,വി.ജിബു,വി.സി.ജിമീഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.