Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 May 2025 20:17 IST
Share News :
പെരുവള്ളൂർ: വള്ളിക്കുന്നിൽ അടിയന്തരമായി ഫയർ സ്റ്റേഷൻ സ്ഥാപിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. 2018 - ലാണ് ബോട്‌ലിങ്ങ് പ്ലാൻ്റിന് സമീപം പാണമ്പ്രയിൽ LPG ടാങ്കർ ലോറി മറിഞ്ഞ് വാതകചോർച്ച ഉണ്ടാവുന്നത്. സാന്ദ്രതയേറിയ ജനവാസ മേഖലയിൽ സ്ഥിതി ചെയ്യുന്ന പ്ലാൻ്റിൻ്റെ സുരക്ഷ വർദ്ധിപ്പിക്കേണ്ടതുണ്ട്. പാണമ്പയിൽ ജനങ്ങളുടെ ജാഗ്രതയാണ് കേരളത്തെ ഒരു വൻ ദുരന്തത്തിൽ നിന്നും രക്ഷിച്ചത്. തുടക്കം മുതൽ തന്നെ വള്ളിക്കുന്നിലെ ജനങ്ങൾ ഫയർസ്റ്റേഷന് വേണ്ടി പരിശ്രമിക്കുന്നുണെങ്കിലും ഇന്നും യാഥാർത്ഥ്യമായിട്ടില്ല. മലബാർ മേഖലയിലെ ഏറ്റവും ജനകീയമായി ഉപയോഗിക്കപ്പെടുന്ന വിമാനത്താവളം ആണ് കരിപ്പൂർ. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വളരെ മുന്നിലുള്ള വിമാനത്താവളത്തോട് അധികാരികൾ അവഗണന തുടരുകയാണ്. വിമാന കമ്പനികൾ എല്ലാം കരിപ്പൂർ ഉപയോഗിക്കുന്ന യാത്രക്കാരെ വിവേചന ബോധത്തോടെ പിഴിയുകയാണ്. ഇപ്പോൾ മുന്നിൽ എത്തിയിരിക്കുന്ന ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ടും സമാന രീതിയിലുള്ള പകൽ കൊള്ള വിമാന കമ്പനികൾ നടത്തുന്നുണ്ട്. കമ്പനികളുടെ കൊള്ളക്ക് അധികാരികൾ കൂട്ടുനിൽക്കുകയും ചെയ്യുന്നു. ഇത്തരം നടപടികൾ അതിരുത്തി അധികാരികൾ കരിപ്പൂർ വിമാനത്താവളത്തോടുള്ള വിവേചനം തിരുത്തണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു. കേരളത്തിൽ തെരുവുനായ ശല്യം രൂക്ഷമായിത്തീർന്നിരിക്കുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ എല്ലാം പാളിയിരിക്കയാണ്. ആക്രമിക്കപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായിരിക്കുന്നു. വാക്സിനുകളുടെ ഗുണനിലവാര പരിശോധന കൃത്യപ്പെടുത്താൻ ഗവൺമെൻ്റിന് സാധിക്കണം. PHC കളിലും FHC കളിലുമൊക്കെ വാക്സിൻ ലഭ്യമാകണമെന്ന് റസാഖ് പാലേരി ആവശ്യപ്പെട്ടു.നാടിന്റെ നന്മക്ക് നമ്മൾ ഒന്നാകണം എന്ന സന്ദേശം ഉയർത്തി സംസ്ഥാനത്ത് വെൽഫെയർ പാർട്ടി നടത്തുന്ന സാഹോദര്യ പദയാത്രയ്ക്ക് വള്ളിക്കുന്നു മണ്ഡലത്തിലെ പറമ്പിൽ പീടികയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുക യായിരുന്നു അദ്ദേഹം. വർണ്ണ ശമ്പളമായ കലാ ആവിഷ്കാരങ്ങൾ ഉൾപെടെ ആയിരങ്ങൾ പങ്കെടുത്ത പ്രകടനം കാടപടിയിൽ നിന്ന് തുടങ്ങി പറമ്പിൽ പീടികയിൽ സമാപിച്ചു. പരിപാടിയിൽ പ്രദേശത്തെ സാംസ്‌കാരിക സാമൂഹിക കലാ രംഗങ്ങളിലെ വിവിധ വ്യക്തിത്വങ്ങളെ ആദരിച്ചു. മണ്ഡലം പ്രസിഡണ്ട് പി സി അബ്ദുൽമജീദ് മാസ്റ്റർ സ്വാഗതം പറഞ്ഞു.സംസ്ഥാന ട്രഷറർ സജീദ് ഖാലിദ് ,ജാഥാ ക്യാപ്റ്റൻ സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ,ഫ്രറ്റേർണ്ണിറ്റി സംസ്ഥാന പ്രസിഡണ്ട് നഈം ഗഫൂർ എന്നിവർ സംസാരിച്ചു.മണ്ഡലം സെക്രട്ടറി അബ്ദുൽ സലീം .കെ നന്ദി
Follow us on :
Tags:
More in Related News
Please select your location.