Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കിണറ്റിൽ വീണയാളെ രക്ഷപ്പെടുത്തി

13 Jul 2024 21:54 IST

Preyesh kumar

Share News :

കൊയിലാണ്ടി:കിണറ്റിൽ വീണയാളെ രക്ഷപെടുത്തി

ചെങ്ങോട്ടുകാവ് ചേലിയ ഹാജി മുക്കിൽ മഞ്ചേരി ഹൗസിൽ ബാലന്റെ മകൻ ദീപേഷ് (42) ആണ് മുപ്പതടിയോളം താഴ്ചയും വെള്ളവുമുള്ള കിണറ്റിൽ വീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുമ്പോൾ ഇദ്ദേഹം കയറിൽ പിടിച്ചു നിൽക്കുകയായിരുന്നു. വീട്ടിലെ ഗ്യാസ് കുറ്റിയും മറ്റും കിണറ്റിൽ ഇട്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത ഇയാളെ ഏറെ നേരത്തെ പരിശ്രമത്തിനൊ

ടുവിലാണ് കരക്ക് കയറ്റിയത്. 


സ്റ്റേഷൻ ഓഫീസർ സി.കെ. മുരളീധരന്റെ നേതൃത്വ ത്തിൽ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ജോയ് എബ്രഹാം, എ.എസ്.ടി.ഒ ജനാർദ്ദനൻ, ഗ്രേഡ് എ.എസ്.ടി ഒ എം.മജീദ്, എഫ്.ആർ.ഒ മാരായ ജിനീഷ് കുമാർ, പി.കെ. ഇർഷാദ് ,ടി.പി.,ഷിജു ,എൻ.പി.അനൂപ് ,ഷാജു,ഹോംഗാർഡ് മാരായ ടി.പി.ബാലൻ ,വി .ടി .രാജീവ്  എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Follow us on :

Tags:

More in Related News