Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എ.വി മുഹമ്മദ് അനുസ്മരണവും കലാ സാംസ്കാരിക സംഗമവും ഇശൽ വിരുന്നും സംഘടിപ്പിച്ചു.

20 Jun 2024 11:25 IST

Jithu Vijay

Share News :


തിരൂരങ്ങാടി : മാപ്പിള കലാ മേഖലയെ ജനകീയമാക്കിയ അതുല്യ പ്രതിഭയും മാപ്പിളപ്പാട്ടിന് മാധുര്യം പകർന്ന വിസ്മയ ഗായകനുമായിരുന്ന എ.വി മുഹമ്മദിൻ്റെ സ്മരണാർത്ഥം ജന്മനാട്ടിൽ സ്മാരക നിലയം യാഥാർത്ഥ്യമാക്കണമെന്നും കലാ സാമൂഹിക സാംസ്കാരിക മേഖലക്ക് തന്നെ മുതൽ കൂട്ടായി തീരുമെന്നും എ.വിയുടെ ഓർമ്മ ദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ കലാ സാംസ്കാരിക സംഗമം വിലയിരുത്തി.


ചെമ്മാട് വ്യാപാര ഭവനിൽ ഇശൽ സംഗീത അക്കാദമി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയും സംഗീത പ്രതിഭകൾ ഒന്നിച്ച കലാ സാംസ്കാരിക സംഗമവും തിരൂരങ്ങാടി നഗരസഭ ആരോഗ്യ കാര്യ സമിതി ചെയർമാൻ സി.പി ഇസ്മായിൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ നൗഷാദ് സിറ്റിപാർക്ക് അധ്യക്ഷത വഹിച്ചു. സിദ്ദീഖ് പനക്കൽ അനുസ്മരണ പ്രഭാഷണം നടത്തി.


അഷ്റഫ് തച്ചറപടിക്കൽ, സമദ് മാസ്റ്റർ മൂഴിക്കൽ, റഷീദ് മേലെവീട്ടിൽ, പി.പി.കെ ബാവ കളിയാട്ടമുക്ക്, സാജിദ ടീച്ചർ, സൈദ് മാലിക് മൂന്നിയൂർ,അസ്ക്കർ ബാബു പള്ളിക്കൽ, സിദ്ദീഖ് മാസ്റ്റർ, കബീർ കെ.കെ,നാസർ തെന്നല എന്നിവർ പ്രസംഗിച്ചു. തുടർന്ന് പ്രമുഖ മെഹ്ഫിൽ സൂഫി ഗായകൻ നല്ലവൻ മുഹമ്മദിൻ്റെ നേതൃത്വത്തിൽ നിരവധി കലാ കാരൻമാർ അണിനിരന്ന ഇശൽ വിരുന്നും അരങ്ങേറി.

Follow us on :

More in Related News