Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jan 2025 19:24 IST
Share News :
കോഴിക്കോട്: കേരള സർക്കാർ ഇൻസ്റ്റിറ്റൂട്ട് ഓഫ് പാർലമെന്ററി അഫേഴ്സ് ജനാധിപത്യത്തിനും, സാമുഹ്യ നീതിക്കുമായുള്ള വേദിയായ എഫ് ഡി എസ് ജെ യുടെ നേതൃത്വത്തിൽ കാലിക്കറ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ യൂത്ത് പാർലമെന്റ് മൽസരം സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ജനാധിപത്യ സംവിധാനത്തെ കുറിച്ചും, പാർലമെന്റ് നടപടിക്രമങ്ങളെ സംബന്ധിച്ചും അവബോധം വളർത്തുക, പാർലമെന്റ് അംഗങ്ങളുടെ കർത്തവ്യങ്ങൾ പരിചയപ്പെടുത്തുക, സാമൂഹ്യ വിഷയങ്ങളിൽ സംവദിക്കുന്നതിനും തങ്ങളുടെതായ അഭിപ്രായങ്ങളും, നിലപാടുകളും രുപീകരി അന്നതിനും പര്യാപ്തമാക്കുക, പബ്ലിക്ക് സ്പീക്കിങ്, വിമർശനാത്മക ചിന്ത തുടങ്ങിയ നിർണ്ണായക അഭിരുചികൾ വികസിപ്പിക്കുന്നതിന് അവസരമൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് മൽസരംസംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്. പരിപാടി കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം എം.എൽ എ അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് എം.പി ജംഷീദ് അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ പി മുഹ്സിന, സ്ക്കൂൾ മാനേജിംഗ് കമ്മിറ്റി ട്രഷറർ ജാഫർ ബറാമി, ഹെഡ് മിസ്സ്ട്രസ് എം.കെ സൈനബ ടീച്ചർ, വിഎച്ച്സി പ്രിൻസിപ്പാൾ പി എം ശ്രീദേവി ടീച്ചർ, എഫ് ഡി എസ് ജെ ജില്ലാ കോഡിനേറ്റർ ബിജു ഇ, സ്റ്റാഫ് സെക്രട്ടറി നൂഹ് കെ, പിടിഎ വൈസ് പ്രസിഡണ്ട് ഫർഹത്ത്, സ്റ്റാഫ് ജോ: സെക്രട്ടറി റസീന കെ, വിദ്യാർത്ഥി പ്രതിനിധി ഫാത്തിമ സമീറ എ.പി എന്നിവർ ആശംസകളർപ്പിച്ചു. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ എം.അബ്ദു സ്വാഗതവും, എഫ് ഡി എസ് ജെ കോഡിനേറ്റർ എം.കെ ഫൈസൽ നന്ദിയും പറഞ്ഞു.
ഷസ ഇസ്മയിൽ , ആയിഷ റിയ , ഫാത്തിമ സമീറ എൻ.പി ആയിഷ റിഫ, ആയിഷ റെന എന്നിവർ യഥാക്രമം പ്രസിഡണ്ട്, പ്രധാനമന്ത്രി, സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവായും യൂത്ത് പാർലമെന്റ് ലീഡ് ചെയ്തു. കേരള നിയമസഭയിലെ റിട്ടയേർഡ് ജോ.സെക്രട്ടറി കെ. പുരുഷോത്തമൻ, റിട്ടയേഡ് ഡെപ്യൂട്ടി സെക്രട്ടറി കെ.ബാല മുരളീകൃഷ്ണൻ എന്നിവർ വിധികർത്താക്കളായി.
പരിപാടിക്ക് അഫ്സൽ എം.കെ, ഷബ്ന ടി പി, ഫാത്തിമ ഷഫ്ന, റഷ, മുഹമ്മദ് അബ്ദുൽ ജബ്ബാർ, നസീബ് പി, ശ്രീകല , ജവാദ്, സാബിർ കെ.ആർ, ആയിഷ ഷബാന.എന്നിവർ നേത്യത്വം നൽകി
Follow us on :
Tags:
More in Related News
Please select your location.