Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരിയർ രംഗത്ത് മാതൃക ; ഫോട്ടോഗ്രഫി ഫിനിഷിംഗ് സ്കൂളുമായി ലെജൻഡ്‌സ് മീഡിയ മാസ്റ്ററി ഫോട്ടോഗ്രഫി ഇൻസ്റ്റിറ്റ്യൂട്ട്

23 Aug 2025 07:37 IST

NewsDelivery

Share News :

കോഴിക്കോട്: ഫോട്ടോഗ്രഫിയിൽ പുതിയ തലമുറയ്ക്ക് പ്രൊഫഷണൽ നിലവാരത്തിലുള്ള പരിശീലനം നൽകുന്നതിൻ്റെ ഭാഗമായി, ഇന്ത്യയിൽ ആദ്യമായി 40തിൽ അധികം പ്രശസ്‌തരായ ഫോട്ടോഗ്രാഫർമാരും ഫിലിം മേക്കർമാരും ഒന്നിച്ച് നയിക്കുന്ന ലെജൻഡ്‌സ് മീഡിയ മാസ്റ്ററി ഫോട്ടോഗ്രഫി ഇൻസ്റ്റിറ്റ്യൂട്ടിന് തുടക്കം. ഹോട്ടൽ ഗോകുലം ഗ്രാൻഡിൽ വെച്ച് അഹമ്മദ് ദേവർകോവിൽ എംഎൽഎ, കലക്ടർ സ്നേഹകുമാർ സിംഗ് എന്നിവർ ചേർന്ന് ലോഗോ ലോഞ്ചിംഗ് കർമ്മം നിർവഹിച്ചു.


ഇൻസ്റ്റിറ്റ്യൂട്ടിൽ ഓൺലൈൻ, ഓഫ്ലൈൻ രീതിയിൽ റെഗുലർ ബാച്ചുകളും വർക്ക്ഷോപ്പുകളും ഒരുക്കിയിട്ടുണ്ട്. ടെക്നോളജിയോട് ചേർന്ന് വളരാൻ കഴിഞ്ഞിട്ടില്ലാത്ത നിരവധി ഫോട്ടോഗ്രാഫർമാരെ പിന്തുണയ്ക്കുന്നതിനായി സൗജന്യ കോഴ്‌സുകളും അവതരിപ്പിക്കുന്നു. ഫിനിഷിങ് സ്‌കൂൾ ലെവലിൽ പഠനവും പരിശീലനവും നൽകുക എന്നതാണ് പ്രധാന ലക്ഷ്യം.


ക്ലാസ്റൂം പഠനത്തിന് പുറമെ പ്രാക്ടിക്കൽ ഓറിയൻ്റഡ് രീതിയിൽ, പ്രാക്ടിക്കൽ സ്‌കിൽ, സോഫ്റ്റ് സ്കിൽ, മാർക്കറ്റിംഗ്, ബിസിനസ് തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി, ഓരോ വിദ്യാർത്ഥിയെയും സമഗ്രമായ പ്രൊഫഷണലാക്കുക എന്നതാണ് സ്ഥാപനത്തിൻ്റെ ലക്ഷ്യം.


തളി പുതിയ പാലം റോഡിൽ സ്ഥിതി ചെയ്യുന്ന ഏകദേശം 5000 സ്ക‌്വയർ ഫീറ്റ് വിസ്തൃതിയുള്ള ഇൻസ്റ്റിറ്റ്യൂട്ടിൽ, പ്രൊഫഷണൽ ഷൂട്ടുകൾക്കായുള്ള സ്റ്റുഡിയോ, അഡ്വാൻസ്‌ഡ് ലൈറ്റ് സിസ്റ്റം, സോഫ്റ്റ്‌വെയർ പരിശീലനത്തിനുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ്, കൂടാതെ ഏറ്റവും പുതിയ AI അടിസ്ഥാനമാക്കിയ കോഴ്‌സുകളും ഒരുക്കിയിട്ടുണ്ട്.

Follow us on :

More in Related News