Tue Dec 12, 2023 10:56 PM 1ST

Location  

Sign In

"നിഴൽ പറഞ്ഞ നൊമ്പരങ്ങൾ " ഏറ്റുവാങ്ങി

27 Jan 2025 09:57 IST

Saifuddin Rocky

Share News :

കോഴിക്കോട് : യുവ എഴുത്തുകാരി ഫാസില കൊളത്തറയുടെ കഥാ സമാഹാരം "നിഴൽ പറഞ്ഞ നൊമ്പരങ്ങളു" ടെ പ്രതി പ്രശസ്ത കവിയും എഴുത്തുകാരനുമായ അഷ്‌റഫ്‌ കല്ലോട് ഏറ്റുവാങ്ങി. കോഴിക്കോട് സമാപിച്ച കേരള ലിറ്ററേച്ചർ ഫെസ്റ്റ് മൈതാനിയിൽ നടന്ന ലളിതമായ ചടങ്ങിൽ രചയിതാവിൽ നിന്നാണ് അഷ്‌റഫ്‌ കല്ലോട് പുസ്തകം ഏറ്റുവാങ്ങിയത്. എഴുത്തുകലയിൽ ചെറു പ്രായത്തിൽ തന്നെ പ്രാഗത്ഭ്യം തെളിയിച്ച എഴുത്തുകാരിയുടെ മികവുറ്റ രചനാ പാടവമാണ് പുസ്തകത്തിൽ കാണാനാകുന്നതെന്ന് പുസ്തകം സ്വീകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

സർഗ്ഗ കൈരളി പ്രസിഡന്റ്‌ റഫീഖ് നടുവട്ടം, റംല സൈദലവി, ജുബി കിഴക്കേത്തല, സൈഫുദ്ദിൻ റോക്കി,മുറാകിബ് അലി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

സൃഷ്ടിപഥം ആണ് പ്രസാധകർ. പുസ്തകത്തിന്റെ വില രൂ. 130/-

Follow us on :

More in Related News