Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മെക്ക് സെവൻ വാർഷികാഘോഷം നടന്നു

11 Jan 2025 12:16 IST

Jithu Vijay

Share News :


തിരൂരങ്ങാടി : പ്രഭാത വ്യായാമ കൂട്ടായ്മയായ മെക്ക് സെവൻറെ ചെമ്മാട് യൂണിറ്റിന്റെ ഒന്നാം വാർഷികാഘോഷം നടന്നു .തൃക്കുളം ഗവ : ഹൈസ്കൂളിൽ നടന്ന പരിപാടി തിരൂരങ്ങാടി നഗരസഭാ അധ്യക്ഷൻ കെ.പി മുഹമ്മദ് കുട്ടി ഉദ്‌ഘാടനം ചെയ്തു. മെക്ക് സെവന്റെ സ്ഥാപകൻ ഡോ .സലാഹുദ്ധീൻ, മെക്ക് സെവൻ ചീഫ് കോർഡിനേറ്ററും നഗരസഭാ സ്ഥിരം അധ്യക്ഷനുമായ സി.പി ഇസ്മായിൽ , താലൂക് ആശുപത്രി സൂപ്രണ്ട് ഡോ .പ്രഭുദാസ്, സലാം .സി. പെരുവള്ളൂർ, ഡോ .കബീർ മച്ചിഞ്ചേരി, എം.എൻ ഷഫീഖ്, ബാപ്പു തേഞ്ഞിപ്പലം എന്നിവർ സംസാരിച്ചു. ഇസ്സു ഇസ്മായിൽ ഉള്ളാട്ട്, സി.പി ഇബ്രാഹിം , റഹൂഫ്, ഷാജി ചെമ്മാട്, കെ ഖാലിദ്, ഫൈസൽ ചെമ്മാട്, ജലീൽ, ബീരാൻ അലി, വി.വി സിറാജ്, മുജീബ് മനരിക്കൽ, കെ.പി അസ്‌കർ ബാബു, വി.വി ബഷീർ എന്നിവർ നേതൃത്വം നൽകി. മാസ് വ്യായായ്മ സംഗമവും ഇതോടൊപ്പം നടന്നു .



Follow us on :

More in Related News