Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Sep 2024 18:16 IST
Share News :
ഒറ്റപ്പാലം: താലൂക്കാശുപത്രിയുമായി ബന്ധപ്പെട്ട പരാതി പ്രവാഹത്തിൽ രോഷാകുലമായി
എച്ച് എം സി യോഗം . ജനങ്ങളുടെ വിശ്വാസ്യത തകർക്കുന്ന സമീപനമാണ് പരക്കെ ഉണ്ടാവുന്നതെന്ന് പരാതിപ്പെട്ട അംഗങ്ങൾ ഡോക്ടർമാരുടെ താൽപര്യങ്ങൾക്കനുസരിച്ചാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും അഭിപ്രായപ്പെട്ടു. ഒ പി ടിക്കറ്റിനും പരിശോധനാ സമയത്തിനും
നിയന്ത്രണം നിർദ്ദേശിക്കുന്ന ഡോക്ടർമാരുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് അംഗങ്ങൾ പറഞ്ഞു.
പരിശോധനാ സമയ നിയന്ത്രണത്തിന് സൂപ്രണ്ടിന് മേൽ ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് സമ്മർദം ചെലുത്തു ന്നതായി ലേ സെക്രട്ടറി വിശദീകരിച്ചെങ്കിലും പരിശോധനക്ക് സമയ പരിധി നിശ്ചയിക്കാ
നിത് സ്വകാര്യാശുപത്രിയല്ലെന്നും കാര്യങ്ങൾ നന്നായി നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സൂപ്രണ്ട് വിട്ടുവീഴ്ച കൂടാതെ നിർവഹിക്കാൻ മുൻകൈയ്യെടുക്കണ
മെന്നും അഡ്വ കെ പ്രേംകുമാർ എം എൽ എ ആവശ്യപ്പെട്ടു . ഡോക്ടർമാരുടെ യോഗം അടിയന്തിരമാ യി വിളിച്ചു കൂട്ടാൻ എം എൽ എ സൂപ്രണ്ടിന് നിർദ്ദേശം നൽകി . കിടത്തി ചികിത്സക്കുള്ള സൗകര്യത്തിൽ 50 ശതമാനമേ രോഗികൾ ഉള്ളൂവെന്നു ചോദ്യത്തിന് മറുപടിയായി സൂപ്രണ്ട് അറിയിച്ചു . എന്തു കൊണ്ട് ഐ പി കുറയുന്നു എന്നത് ഗൗരവമായി പരിശോധിക്കപ്പെടണ
മെന്ന് എം എൽ എ ആവശ്യപ്പെട്ടു. നേത്ര
ചികിത്സാ വിഭാഗത്തി ൽ ശസ്ത്ര ക്രിയ നടത്താൻ വിമുഖത കാട്ടുന്ന ഡോക്ടറോട്
വിശദീകരണം ചോദി
ക്കാൻ എച്ച് എം സി തീരുമാനിച്ചു. പുതിയ
ഡോക്ടറുടെ നിയമന
ത്തിന് ഡി എം ഒ യെ സമീപിക്കാനും ധാരണ
യായി.
എച്ച് എം സി ശമ്പളം നൽകി നിയമിച്ച ഏഴോളം ജീവനക്കാരെ ഒഴിവാക്കാൻ സൂപ്രണ്ട് തീരുമാനിച്ചതിനെ നഗരസഭ
വൈസ് ചെയർമാൻ
കെ രാജേഷ് ചോദ്യം ചെയ്തു . സൂപ്രണ്ടിൻ്റേ
ത് ഏകപക്ഷീയ നടപടി
യാണെന്നും അവരെ തിരിച്ചെടുക്കണമെന്നും രാജേഷ് ആവശ്യ പ്പെട്ടു . 130 പേരെ വച്ച്
എച്ച് എം സി തീരുമാനി
ക്കാതെ ഇൻ്റർവ്യു നടത്തിയെന്നും വൈസ് ചെയർമാൻ പറഞ്ഞു. ഇതിന് സൂപ്രണ്ട് നൽകിയ മറുപടി തെറ്റിദ്ധരിപ്പി ക്കലാണെന്നു രാജേഷ്
പറഞ്ഞു. താലൂക്കാശുപത്രിയിൽ പ്രതിദിനം 56 ഡയാലി സിസ് നടക്കുന്നതായി
അധികൃതർ അറിയി ച്ചു. ചെയർപേഴ്സൺ
കെ ജാനകി ദേവി , സ്റ്റാൻ്റിങ് കമ്മറ്റി അധ്യക്ഷ ടി ലത എന്നി
വർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.