Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉജ്ജ്വലബാല്യം പുരസ്കാരത്തിന് (2023) അപേക്ഷ ക്ഷണിച്ചു

22 Jul 2024 17:56 IST

enlight media

Share News :

കോഴിക്കോട് : കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥതി സംരക്ഷണം, ഐടി മേഖല, കൃഷി, മാലിന്യസംരക്ഷണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പനിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നല്‍കുന്ന ഉജ്ജ്വലബാല്യം പുരസ്‌ക്കാരത്തിന് (2023) അപേക്ഷ ക്ഷണിച്ചു.


കോഴിക്കോട് ജില്ലയില്‍ നാല് കുട്ടികള്‍ക്കാണ് (രണ്ടു ഭിന്നശേഷി വിഭാഗം ഉള്‍പ്പെടെ) അവാര്‍ഡ് നല്‍കുന്നത്. അപേക്ഷയോടൊപ്പം വൈദഗ്ദ്യം തെളിയിച്ച മേഖലയുമായി ബന്ധപ്പെട്ട് ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍, പത്രകുറിപ്പുകള്‍, കുട്ടിയുടെ പേരില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ്, കലാപ്രകടനങ്ങള്‍ ഉള്‍കൊള്ളുന്ന സിഡി/ പെന്‍ഡ്രൈവ് എന്നിവ അപേക്ഷയോടൊപ്പം വെയ്ക്കണം. അപേക്ഷകള്‍ ആഗസ്റ്റ് 15 ന് വൈകീട്ട് അഞ്ചിനകം ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, രണ്ടാം നില, ബി-ബ്ലോക്ക് സിവില്‍ സ്റ്റേഷന്‍ പി ഒ, കോഴിക്കോട് 673020 എന്ന വിലാസത്തില്‍ തപാല്‍ മുഖാന്തിരമോ നേരിട്ടോ എത്തിക്കാം. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്. അപേക്ഷഫോം ജില്ലാ ശിശുസംരക്ഷണ യൂണിറ്റില്‍ നിന്നും ലഭിക്കും.

ഫോണ്‍: 0495-2378920, 9946409664.



Follow us on :

More in Related News