Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടുവള്ളി ഉപജില്ലാ സ്കൂൾ കലോത്സവം 28 മുതൽ 30 വരെ

05 Oct 2024 17:59 IST

- enlight media

Share News :

കൊടുവള്ളി ഉപജില്ലാ സ്കൂൾ കലോത്സവം 28 മുതൽ 30 വരെ ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും.


അറബിക് കലോത്സവം ആരാമ്പ്രം ജി.എം.യു.പി സ്കൂളിലും സ്റ്റേജ് ഇതര മത്സരങ്ങൾ മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂളിലും സംസ്കൃത കലോത്സവം മടവൂർ എ.യു.പി സ്കൂളിലും നടക്കും. കലോത്സവത്തിന്റെ വിജയത്തിന് വേണ്ടി 101 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു.


യോഗം പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് യോഗം ഉദ്ഘാടനം ചെയ്തു. കോർഡിനേഷൻ ചെയർമാൻ ഫൈസൽ പടനിലം അധ്ക്ഷനായി. വൈസ് പ്രസിഡ ന്റ് ഫാത്തിമ മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സലീന സിദ്ദീഖലി, സ്ഥിരം സമിതി ചെയർമാൻമാരായ സോഷ സുർജിത്, ഷൈനി തായാട്ട്, ഷക്കീല ബഷീർ, പഞ്ചായത്ത് അംഗങ്ങളായ പുറ്റാൽ മുഹമ്മദ്, വാസുദേവൻ, കോർഡിനേഷൻ കമ്മിറ്റി വൈസ് ചെയർമാൻ ശ്രീജിത്ത് പുന്നശ്ശേരി, പി.ടി.എ പ്രസിഡന്റ് സലീം മുട്ടാഞ്ചേരി, മാനേജർ സുലൈമാൻ, എസ്.എസ്.ജി ചെയർമാൻ അബ്ദുറസാക്ക് സംസാരിച്ചു.


ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ സി.പി അബ്ദുൽ ഖാദർ പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ എം. സിറാജുദ്ദീൻ കമ്മിറ്റി കരട് രേഖ അവതരിപ്പിച്ചു. കോർഡിനേഷൻ കമ്മിറ്റി കൺവീനർ ഹിഫ്‌സു റഹ്മാൻ, പ്രധാനഅധ്യാപകൻ ടി.കെ ശാന്തകു മാർ സംബന്ധിച്ചു. സഘാടകസമിതി ഭാരവാഹികൾ: സന്തോഷ് (ചെയർമാൻ), എം. സിറാജുദ്ദീൻ (ജനറൽ കൺവീനർ), സി.പി അബ്ദുൽ ഖാദർ (ട്രഷറർ).


Follow us on :

More in Related News