Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മെഡിക്കൽ ക്യാംപും നേത്ര പരിശോധനയും സംഘടിപ്പിച്ചു

13 Jun 2024 07:43 IST

enlight media

Share News :

ഓയിസ്ക മൈഗ്രൻ്റ് സുരക്ഷ പ്രൊജക്ട് ഇതര സംസ്ഥാന തൊഴിലാളികൾക്കായി മെഡിക്കൽ ക്യാംപും നേത്ര പരിശോധനയും സംഘടിപ്പിച്ചു.


കേരള സംസ്ഥാന എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓയിസ്ക മൈഗ്രന്റ് സുരക്ഷ പദ്ധതിയുടെ നേതൃത്വത്തിൽ പെരുവയൽ നെസ്റ്റോയിലെ തൊഴിലാളികൾക്കിടയിലാണ് ക്യാംപ് സംഘടിപ്പിച്ചത്.

ക്യാംപിൽ പങ്കെടുത്തവർക്കായി നടത്തിയ ജനറൽ മെഡിക്കൽ ചെക്കപ്പ്, ലൈംഗീക രോഗ നിർണ്ണയം, ക്ഷയരോഗ നിർണ്ണയം, മലേറിയ,ലെപ്രസി, എച്ച് ഐ വി പരിശോധന, ജീവിത ശൈലി രോഗ നിർണയം എന്നിവ നടത്തുന്നതിന് പ്രൊജക്ട് ഡോക്ടർ സൂരജ് കെ, ജൂനിയർ ഹെൽത് ഇൻസ്പെക്ടർ മനോജ് കുമാർ കെ, W & C കോട്ടപ്പറമ്പ് ഹോസ്പിറ്റലിലെ ഐ സി ടി സി ലാബ് ടെക്നീഷ്യൻ അനുഷ വി കെ, പെരുവയൽ FHC യിലെ MLSP ശ്രീജിഷ കെ ജി , ആശാ വർക്കർ ശ്രീജ പി , പ്രൊജക്ട് M & EA രജിതാകുമാരി പുൽപ്പറമ്പത്ത്,ORW രാധിക എം തുടങ്ങിയവർ നേതൃത്വം നൽകി.


പ്രൊജക്ടിൻ്റെ മുക്കം സോൺ കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ എം എം നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രസ്തുത ക്യാംപിൽ പെരുവയൽ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ വിനോദ് എളവന,പെരുവയൽ FHC ഹെൽത് സൂപ്പർവൈസർ കൃഷ്ണദാസ് പി വി എന്നിവർ സന്ദർശിക്കുകയും . പ്രസ്തുത ക്യാംപിൽ പങ്കെടുത്തവർക്കായി ഹെൽത് സൂപ്പർവൈസർ കൃഷ്ണദാസ് വ്യക്തി ശുചിത്വം ജീവിതശൈലീ രോഗ നിയന്ത്രണം മുതലായവയെ കുറിച്ച് ഒരു ബോധവത്ക്കരണ ക്ലാസ് നടത്തുകയും ചെയ്തു.

 കൂടാതെ ക്യാംപിൽ പങ്കെടുത്തവർക്കായി കോംട്രസ്റ്റ്കണ്ണാശുപത്രി കോഴിക്കോടിൻ്റെ മൊബൈൽ യൂണിറ്റിൻ്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനയും സംഘടിപ്പിച്ചു. പ്രസ്തുത പരിശോധനകൾക്ക് കോംട്രസ്റ്റ് ഹോസ്പിറ്റൽ ജീവനക്കാരായ ഡോ: നജ്ല സി കെ, അശ്വതിഉണ്ണികൃഷ്ണൻ ടി.എ, അബ്ദുള്ള, ഷിബിന കെ തുടങ്ങിയവർ നേതൃത്വം നൽകി. ക്യാംപിൽ നെസ്റ്റോ പെരുവയലിൻ്റെ മാനേജർ സത്താറലി ഖാൻ കെ, HR മൊഹ സിൻ ഒമർഷാ, സൂപ്പർവൈസർ അജീഷ് കെ നായർ എന്നിവരും സന്നിഹിതരായിരുന്നു.


Follow us on :

More in Related News