Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉദുമ പടിഞ്ഞാര്‍ അംബിക എഎല്‍പി സ്‌കൂള്‍ കവാടം ഉദ്ഘാടനം ചെയ്തു

23 Sep 2024 17:43 IST

enlight media

Share News :

ഉദുമ : രാഷ്ട്രപിതാവായ ഗാന്ധിജി പൊലെയുളള മഹാരഥന്മാര്‍ നേടിയെടുത്ത സ്വാതന്ത്ര്യം, പരമാധികാരം, ഭരണഘടന, മതനിരപേക്ഷത ഇവയെല്ലാം വെല്ലുവിളിക്കപെടുന്ന വര്‍ത്തമാനക്കാലത്താണ് നാം ജിവിക്കുന്നതെന്ന് റജിസ്ട്രേഷന്‍, പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഉദുമ പടിഞ്ഞാര്‍ അംബിക എഎല്‍പി സ്‌കൂള്‍ അധ്യാപക രക്ഷാകര്‍ത്യ സമിതി നിര്‍മ്മിച്ച സ്‌കൂള്‍ പ്രവേശന കവാടത്തിന്റെയും സ്വാതന്ത്ര്യ സമര ചരിത്ര ചിത്രീകരണ ആലേഖനത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചരിത്രം തിരുത്തിയെഴുതുന്ന ഇക്കാലത്ത് സ്‌കൂളില്‍ പിടിഎ നേതൃത്വത്തില്‍ ചരിത്ര ചിത്രീകരണം ആലേഖനം ചെയ്തത് മാതൃകാപരമാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു. എംഎല്‍എയുടെയും കുട്ടികളുടെയും അഭ്യര്‍ഥന മാനിച്ച് സിനിമാഗാനം ആലപിച്ചാണ് മന്ത്രി ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്. തത്സമയം മന്ത്രി വരച്ച ഗാന്ധിജിയുടെ പടം സ്‌കൂള്‍ കുട്ടികള്‍ക്ക് മന്ത്രി സമ്മാനിച്ചു. മണ്ഡലം എംഎല്‍എ അഡ്വ. സി എച്ച് കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷി മുഖ്യതിഥിയായി. ചുമര്‍ചിത്രം വരച്ച ആര്‍ടിസ്റ്റ് ബാലു ഉമേഷ് നഗറിനെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ ആദരിച്ചു. പിടിഎ പ്രസിഡന്റ് കെ വി രഘുനാഥന്‍ മാസ്റ്റര്‍ പദ്ധതി രൂപരേഖ അവതരിപ്പിച്ചു. പഞ്ചായത്തംഗങ്ങളായ ചന്ദ്രന്‍ നാലാംവാതുക്കല്‍, ജലീല്‍ കാപ്പില്‍, വി അശോകന്‍, ശകുന്തള ഭാസ്‌കരന്‍, നബീസ പാക്യര, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ അരവിന്ദ കെ, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ എച്ച്, മദര്‍ പിടിഎ പ്രസിഡന്റ് പ്രീന മധു, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് രമേഷ് കുമാര്‍ കെ ആര്‍, ഉദുമ പടിഞ്ഞാര്‍ പ്രാദേശിക സമിതി പ്രസിഡന്റ് വിനോദ് കെ, പടിഞ്ഞാര്‍ ചൂളിയാര്‍ ഭഗവതി ക്ഷേത്രം പ്രസിഡന്റ് എം പദ്മനാഭന്‍, ശീധരന്‍ കാവുങ്കാല്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്റ്റര്‍ രമണി കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നമിത എം നന്ദിയും പറഞ്ഞു. ഉദുമ പഞ്ചായത്തിലെ തീരദേശങ്ങളില്‍ നേരിടുന്ന കടലാക്രമണത്തിന് ശാശ്വത പരിഹാരം ആവശ്യപെട്ട് കര്‍മ്മസമിതി നേതൃത്വത്തില്‍ ഭാരവാഹികള്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നിവേധനം നല്‍കി.

ആകര്‍ഷണിയമായ നിര്‍മ്മിതിയില്‍ സ്വാതന്ത്ര്യ സമരനായകരുടെ ഛായാപടങ്ങള്‍ കലാപരമായി വര്‍ണ്ണങ്ങളിലൂടെ ആവിഷ്‌ക്കരിച്ച മനോഹരമായ പ്രവേശനകവാടം വിദ്യാലയത്തിന്റെ അന്തരീക്ഷത്തിന് പുതിയൊരു മാറ്റം സൃഷ്ടിച്ചിരിക്കുകയാണ് പിടിഎ. വിദ്യാര്‍ഥികളില്‍ ചരിത്രബോധമുണര്‍ത്താന്‍ ചരിത്ര പ്രാധാന്യമുള്ള സമരങ്ങളായ ദണ്ഡിയാത്ര, ജാലിയന്‍വാലാബാഗ് കൂട്ടക്കൊല ഒന്നാം സ്വാതന്ത്ര്യ സമരങ്ങളടക്കമുള്ള ചരിത്ര സ്മൃതികളുണര്‍ത്തുന്ന ചുമര്‍ ചിത്രങ്ങള്‍ സര്‍ഗാത്മകമായ കരവിരുതിലൂടെ വരച്ചു വെച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ശില്പ ഭംഗിയാര്‍ന്ന ഗാന്ധിപ്രതിമ ചരിത്രസ്മാരകമായി നിലകൊള്ളുന്നു. കുട്ടികള്‍ക്കായുള്ള പാര്‍ക്കും മാനസികോല്ലാസത്തിനായി ഏറെ ഉപകാരപ്രദമായിട്ടുണ്ട്.

Follow us on :

More in Related News