Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാര കുറ്റി - പി.ടി എം ഹയർ സെക്കണ്ടറി സ്കൂൾ റോഡ് പ്രവർത്തി തുടങ്ങാനിരിക്കെ സി. പി. എം നടത്തുന്ന ആരോപണം രാഷ്ട്രിയ നാടകമെന്ന് - വി.ഷംലൂലത്ത് '

28 Aug 2024 22:56 IST

UNNICHEKKU .M

Share News :



മുക്കം: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ കാരക്കുറ്റി - പി .ടി .എം ഹയർ സെക്കൻ്ററി സ്കൂൾ റോഡ് പ്രവൃത്തി തുടങ്ങാനിരിക്കേ ഗ്രാമ പഞ്ചായത്തിനും വാർഡ് മെമ്പർക്കുമെതിരെ കള്ള പ്രചരണവുമായി സി.പി.എം രംഗത്തിറങ്ങിയിരിക്കുകയാണന്ന് വാർഡ് മെമ്പർ വി. ഷംലൂലത്ത് വാർത്ത കുറിപ്പിലൂടെ അറിയിച്ചു.റോഡ് പ്രവൃത്തിക്കായി 2023-2024 വാർഷിക പദ്ധതിയിൽ തുക വകയിരുത്തുകയും അടുത്ത രണ്ടാഴ്ചക്കകംപ്രവൃത്തി തുടങ്ങാനിരിക്കുകയും ചെയ്യുമ്പോഴാണ് റോഡ് പ്രവൃത്തി നടക്കുമെന്ന് അറിഞ്ഞതിനാലാണ് ആരോപണവുമായി

രംഗത്ത് വന്നിരിക്കുന്നത്..

മാസങ്ങൾക്ക് മുമ്പ് തന്നെ പ്രവൃത്തിയാരംഭിക്കാൻ നോക്കിയിരുന്നങ്കിലും അന്നെല്ലാം കരാറുകാരനെ സമ്മർദ്ദത്തിലാക്കി സി.പി.എം നേതൃത്വം പ്രവൃത്തി നീട്ടിക്കൊണ്ട് പോവുകയായിരുന്നു. നിലവിലെ കരാറുകാരനേയും സമ്മർദ്ദത്തിലാക്കാൻ ശ്രമം നടത്തിയെങ്കിലും വാർഡ് മെമ്പർ ഇടപെട്ട് റോഡിൻ്റെ പ്രാധാന്യം മനസിലാക്കിക്കൊടുത്ത്

പ്രവൃത്തിയാരംഭിക്കാൻ നടപടി സ്വീകരിച്ചപ്പോഴാണ് ഒരിക്കലും റോഡ് പണി നടക്കരുതെന്ന്‌ കരുതി സി.പി.എം വീണ്ടും നുണ പ്രചരണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നതെന്ന് വാർഡ് മെമ്പർ വി.ഷംലൂലത്ത് കുറ്റപെ. പടുത്തി. റോഡുമായി ബന്ധപ്പെട്ട മുഴുവൻ വിഷയങ്ങളും നാട്ടുകാർക്ക് ബോധ്യപ്പെട്ടതാണന്നും വാർഡ് മെമ്പർ അറിയിച്ചു.കഴിഞ്ഞ മൂന്നര വർഷത്തിനിടെ മുൻ പ്രസിഡന്റും വാർഡ് മെമ്പറുമായ ഷംലൂലത്ത് കാരക്കുറ്റി രണ്ടാം വാർഡിൽ മാത്രം കൊണ്ട് വന്ന വികസന പ്രവർത്തനങ്ങൾ ഇനി പറയുന്നവയാണ്.


1-  എം എ ഹുസൈൻ ഹാജി റോഡ്* ( പുതിയത് )- തുക: *480000/-*

2- *ന്യൂ ചാത്തപ്പറമ്പ് റോഡ്*(പുതിയത്) തുക: *380000/-*

3- *വിളക്കോട്ടിൽ - ചാത്തപ്പറമ്പ് റോഡ്* (പുതിയത്)

തുക: *380000/-*

4- *പൂളക്കലൊടി തടായിൽ റോഡ്* ( പുതിയത്) തുക: *900000/-*

5- *ചെറുകുന്നത്ത് ഫുട് പാത്ത് തുക* : *125000/-*

6- *കാരക്കുറ്റി സ്റ്റേഡിയം റോഡ്* ( റി ടാറിംഗ്) തുക: *250000/-*

7-* *കാരക്കുറ്റി സ്റ്റേഡിയം ഗേറ്റ് & നെറ്റ്* തുക : *200000/-*

8-: *കാരക്കുറ്റി ലക്ഷം വീട് നവീകരണം* തുക: *1050000/-* ( പുറമെയുള്ള മെറ്റീരിയൽസ് സ്പോൺസർ ഷിപ്പിന് പുറമെ)

9- *കാരക്കുറ്റി സ്കൂളിൽ ബാത്ത് റൂം* (പുതിയത്)

തുക: *540000/-*

10-  *കാരക്കുറ്റി അംഗൻവാടി നവീകരണം*: *150000/-*

11- *സ്ടീറ്റ് ലൈറ്റ് പുതിയത് തുക*: *50000/-*

12- *കാരക്കുറ്റി കുറ്റിപ്പൊയിൽ കക്കാടൻതോട് കലുങ്ക് നിർമാണം*. തുക : *280000/-*

13- *കാരക്കുറ്റി പി ടിം എം എച്ച് റോഡ് ഇന്റർലോക്ക്*

തുക: *250000/-*

14- *കൈതക്കുണ്ട് കയ്യൂണമ്മൽ റോഡ്*(പുതിയത്)

തുക: *280000/-*

15 *കാരക്കുറ്റി സ്റ്റേഡിയം സൈഡ് കെട്ടി ഗ്രൗണ്ട് ലെവൻസാക്കി മാറ്റി*.

തുക: *300000/-*

16- *കാരക്കുറ്റി സ്കൂൾ വൈദ്യുതീകരണം*

തുക: *200000/-*

17- *കോട്ടമ്മൽ പൊതുകിണർ നവീകരണം*

തുക : *150000/-*

18- *കൊടിയത്തൂർ പാലക്കോട്ട് പറമ്പ്* റോഡ്.തുക: *250000/-* 

19- *കാരക്കുറ്റി സ്കൂൾ നവീകരണം*: *30000*/- 

14- *കരക്കുറ്റി പുൽപറമ്പ് റോഡ്‌* : *125000*

15- *കോട്ടമ്മൽ കിണർ നവീകരണം* : *140000*

16- *കൊടിയത്തൂർ പാലക്കോട്ടുപറമ്പ് റോഡ്‌ കോൺഗ്രീറ്* : *20000*- *

*ബ്ളോക്ക് പഞ്ചായത്ത് 

പദ്ധതി*

1- *കാരക്കുറ്റി കുറുപ്പുകണ്ടി റോഡ്* ( പുതിയത്) *500000/-*


*ജില്ലാ പഞ്ചായത്ത് റോഡ്*

1- *കൊളായിൽ അഹമ്മദ് കുട്ടി ഹാജി റോഡ്* (പുതിയത്). തുക: *3300000/-*

2- *കാരക്കുറ്റി മുറത്തുംമൂല റോഡ്* തുക: *200000/-*

3- *കുറുപ്പും കണ്ടി സ്റ്റേഡിയം റോഡ്* തുക: *1400000//-*

4- *കാരക്കുറ്റി കുറ്റിപൊയിൽ കുളം നിർമാണം* : *2000000/-*


*ടെൻഡർ ചെയ്ത് അടുത്ത മാസം നടക്കാനിരിക്കുന്ന പ്രവൃത്തികൾ*


1- *പാറക്കെട്ട് വിളക്കോട്ടിൽ റോഡ്* ( റീടാറിങ്)

തുക : *300000/-*

2- *കാരക്കുറ്റി പി ടി എം എച്ച് എസ് റോഡ്* ( റീടാറിങ്)

തുക : *300000/-*


അടുത്ത് ടെൻഡർ ചെയ്യാനുള്ള പ്രവർത്തികൾ 

1-- *കുറുപ്പും കണ്ടി സ്റ്റേഡിയം റോഡ് തുക: 

*500000*( ബ്ളോക്ക്)

2- ഉണ്ണിമോയിൻ കുട്ടിഹാജി റോഡ്‌ *200000*

3-*karakutty പൊതുക്കിണർ നവീകരണം* :*150000*


കൂടാതെ മുച്ചക്ര വാഹനം (ജില്ലാ പഞ്ചായത്ത്) ,റിംഗ് കംബോസ്റ്റ് ,ബയോബിൻ,കട്ടിൽ,കോഴി,മെൻസ്‌ട്രുവൾ കപ്,പോത്ത് ,സ്കോളർഷിപ്പ്, സ്ടീറ്റ് ലൈറ്റ് റിപ്പയർ, കുടിവെള്ളം, ബാത്ത് റൂം,വീട് റിപ്പയർ, കാർഷിക പദ്ധതി കൾ,വാട്ടർ ടാങ്ക്, ലൈഫ് ഭവന പദ്ധതി,ക്ഷീര പദ്ധതി തുടങ്ങി നിരവധി വ്യക്തികത ആനുകൂല്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. 

2015 മുതൽ 2020 വരെ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പ്രധിനിതാനം ചെയ്ത വാർഡായിരുന്നിട്ട് കൂടി ഒന്നും ചെയ്യാൻ പറ്റാത്തതിലുള്ള വിഷമവും അന്നത്തെ പ്രസിഡൻ്റിൻ്റെ കഴിവ് കേട് ജനം തിരിച്ചറിഞ്ഞതിലെ ജാള്യതയുമാണന്നും അവർ കുറ്റപെ ടുത്തി.

ഇപ്പോൾ ഇങ്ങനെ കള്ള പ്രചരണവുമായി രംഗത്ത് വരാൻ സി.പി.എമ്മിനെ പ്രേരിപ്പിച്ചതെന്നും വാർഡ് മെമ്പർ വി.ഷം ലൂലത്ത് പറഞ്ഞു. പ്രബുദ്ധരായ കാരക്കുറ്റിയിലെ ജനങ്ങൾക്ക് കാര്യങ്ങൾ എല്ലാമറിയാമെന്നും മെമ്പർ പറഞ്ഞു.

................. ................................... ....................

റോഡിൻ്റെ ശോചനിയാവസ്ഥ :പ്രതിഷേധിച്ചു.


മുക്കം: കാരകുറ്റി - പി.ടി.എം ഹയർ സെക്കണ്ടറി സ്ക്കൂൾ റോഡിൻ്റെ തകർച്ച മൂലമുള്ള ദുരി

താവസ്ഥക്കെതിരെ കാരക്കുറ്റി സി. പി. എം ബ്രാഞ്ച് കമ്മറ്റി യോഗം പ്രതിഷേധിച്ചു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് അവഗണിക്കുകയാണന്ന് ആരോപിച്ചാണ് പ്രതിഷേധിച്ചത്. റോഡ് തകർന്ന് കുഴികൾ പ്രകടമായതിനാൽ വാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും പോലും ഇതുവഴിയുള്ള യാത്രദുസ്സഹമായിരിക്കയാണ്. പി.ടി.എം ഹയർ സെക്കണ്ടറി സ്ക്കൂൾ, വാദിറഹ്മ സ്ക്കൂൾ, ഓർഫനേജ് , മോണ്ടിസോറി നഴ്സറി തുടങ്ങി വിവിധ സ്ഥാപനങ്ങളിലേക്കുള്ള 3000 ത്തോളം കുട്ടികൾ, ഒട്ടേറെ വീട്ടുകാർ പതിവായി സഞ്ചരിക്കുന്ന റോഡാണ് തകർച്ച നേരിട്ട് ബുദ്ധിമുട്ടുന്നത്. സ്ക്കൂൾ ബസ്സുകൾക്കും, ഓട്ടോറികൾക്ക് പോലും ഇത് വഴി ദുരിതയാത്രയാണ്. എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യമാണ് യോഗം ആവശ്യപ്പെട്ടത്. കണിയാത്ത് അഹമ്മദ് കുട്ടിഹാജി അധ്യക്ഷതവഹിച്ചു. ഗിരീഷ് കാരകുറ്റി, വി.ബിജു, എം.അബ്ദുറഹിമാൻ , പി.പി. സുൽഫീക്കർ , എം.കെ. സലാം, പി.പി സുനിൽ എന്നിവർ സംസാരിച്ചു.



Follow us on :

More in Related News