Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് നരിയമ്പുള്ളി ശ്രീഭഗവതി ക്ഷേത്രത്തിലും മോഷണം:ഭഗവതിയുടെ സ്വർണ താലി,വിഷ്ണുമായയുടെ ഓട് വിഗ്രഹവും നഷ്ടപ്പെട്ടു

28 Oct 2024 13:50 IST

MUKUNDAN

Share News :

ചാവക്കാട്:പുതിയ പാലത്തിന് പടിഞ്ഞാറ് നരിയംപള്ളി ശ്രീഭഗവതി ക്ഷേത്രത്തിലും മോഷണം.ഭഗവതിയുടെ സ്വർണ താലി,വിഷ്ണുമായയുടെ ഓട് വിഗ്രഹവും നഷ്ടപ്പെട്ടു.ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയ കമ്മിറ്റി അംഗം വി.പി.പ്രതീപ് ആണ് മോഷണവിവരം ആദ്യം അറിയുന്നത്.ക്ഷേത്രം തിടപ്പള്ളിയിലെ വാതിലിലെ പൂട്ട് അടിച്ച് തകർത്ത നിലയിലാണ്.തിടപ്പള്ളിക്കകത്ത് സൂക്ഷിച്ച് വെച്ചിരുന്ന താക്കോൽ ഉപയോഗിച്ചാണ് ക്ഷേത്രം തുറന്ന് താലിയും,ഓട് വിഗ്രഹവും മോഷ്ട്ടാക്കൾ മോഷ്ടിച്ചത്.ക്ഷേത്ര ഭാരവാഹികൾ ചാവക്കാട് പോലീസിൽ പരാതി നൽകി.പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.ചാവക്കാട് മേഖലയിൽ പുന്ന ശ്രീഅയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിലും വൻ കവർച്ച നടന്നിട്ടുണ്ട്.ക്ഷേത്രത്തിൽ നിന്നും ആറുപവൻ സ്വർണാഭരണങ്ങളും,വെള്ളികുടങ്ങളും,24000 രൂപയും നഷ്ടപ്പെട്ടു.രാവിലെ ക്ഷേത്രത്തിലെത്തിയ മാനേജർ സുരേഷാണ് മോഷണ വിവരം അറിയുന്നത്.മോഷ്ട്ടാക്കൾ ഓഫീസ് മുറിയുടെ പൂട്ട് കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിയിട്ടുള്ളത്.അലമാരയും തകർത്തിട്ടുണ്ട്.മോഷ്ട്ടാക്കൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.ഡോഗ് സ്‌ക്വാഡും,വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി.   

Follow us on :

More in Related News