Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അനുമോദന സദസ്സ് സംഘടിപ്പിച്ചു

29 May 2024 16:19 IST

enlight media

Share News :

മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സി ജോബ് മാസ്റ്ററുടെ സ്മരണാർത്ഥം മണിമൂളി വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റ് വിതരണവും, അധ്യാപകരെയും,

SSLC, PLUS TWO പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും

,മുതിർന്ന പൗരന്മാരെയും ആദരിച്ചു. ചടങ്ങ് ഡി സി സി പ്രസിഡന്റ്‌ വി എസ് ജോയ് ഉദ്ഘാടനം ചെയ്തു.

ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് സംസ്കാരം പകർന്നു നൽകപ്പെടുന്നത് വിദ്യാഭ്യാസത്തിലൂടെയാണെന്നും

മനുഷ്യ ജീവിതത്തിൽ അത്യന്താപേഷിതമായ ഒരു ഘടകമാണ് വിദ്യാഭ്യാസം. വായു, ജലം, പാർപ്പിടം, വസ്ത്രം, ഭക്ഷണം തുടങ്ങി മനുഷ്യന്റെ അടിസ്ഥാന ആവിശ്യങ്ങളോടൊപ്പം ചേർത്തു വായിക്കേണ്ടുന്ന ഒന്നായി ഈ കാലത്ത് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വർധിച്ചിരിക്കുന്നുവെന്നും വി എസ് ജോയ് പറഞ്ഞു.

സേവിയർ കുഞ്ഞച്ചൻ അധ്യക്ഷം വഹിച്ചു.

ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ ബാബു തോപ്പിൽ, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ സുനീർ മണൽപ്പാടം,

ഫാദർ ജെറിൻ പോയ്കയിൽ,

ചാക്കോ സി മാമ്പ്രാ,

തോമസ് വിത്തോട്ടിക്കൽ,

ബോബി സി മാമ്പ്ര, അൻസാർ പാങ്ങിൽ, ബൈജു ടി എൻ,

കെ പി ഹൈദറലി, സുധാകരൻ, എന്നിവർ സംസാരിച്ചു.

Follow us on :

More in Related News