Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിർധന കുടുംബത്തിന് ഓണസമ്മാനമായി വൈദ്യുതിയെത്തി .

12 Sep 2024 15:13 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട്  ഓണ

സമ്മാനമായി വൈദ്യുതിയെത്തിയ

ആഹ്ലാദ നിറവിൽ നിർധന കുടുംബം .

ലക്കിടി മുളഞ്ഞൂർ നെച്ചിങ്ങത്തൊടി സുലേഖയുടെ വീട്ടിലേക്കാണ് വയർമെൻസ് അസോസിയേഷനും കെ എസ് ഇ ബി സെക്ഷൻ അധികൃതരും ചേർന്ന് വൈദ്യുതി എത്തിക്കാൻ സാഹചര്യമൊരുക്കിയത് . ലക്കിടി സെക്ഷൻ അസിസ്റ്റൻ്റ് എഞ്ചിനീയർ

കെ ഉണ്ണികൃഷ്ണൻ സ്വിച്ച് ഓൺ നിർവഹിച്ചു. വൈദ്യുതി ജീവനക്കാരുടെ പ്രതിനിധി കെ ബാലു അധ്യക്ഷനായി . സബ് എഞ്ചിനീയർ പ്രദീപ് , ഓവർസിയർ കുര്യൻ, ജീവനക്കാരായ സുനിൽ , ഹരി പ്രകാശ് , വിനോദ് , ജോസഫ് , സുരേന്ദ്രൻ, രാമദാസ് , വയർ മെൻസ് അസോസിയേഷൻ പ്രതിനിധികളായ എം രാധാകൃഷ്ണൻ , റസാക്ക് , യൂനസ് എന്നിവരും സന്നിഹിതരായിരുന്നു. വാർഡ് അംഗം കെ ഉണ്ണികൃഷ്ണൻ സ്വാഗതവും വയർമെൻ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡൻ്റ് സുധീഷ് നന്ദിയും പറഞ്ഞു .മധുര പലഹാര വിതരണവുമുണ്ടായി. തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാക്ക് പാലിക്കാനായ തിൽ ചാരിതാർത്ഥ്യമു

ണ്ടെന്ന് വാർഡ് അംഗം

കെ ഉണ്ണികൃഷ്ണൻ പറഞ്ഞു .

Follow us on :

More in Related News