Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട് ദുരന്തം: ചാലിയാറിൽ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തി.

04 Aug 2024 08:55 IST

UNNICHEKKU .M

Share News :

വയനാട് ഉരുൾപൊട്ടൽ; ചാലിയാറിൽ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി


മുക്കം:വയനാട് ഉരുൾപൊട്ടലിൽ നിരവധി മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ചാലിയാറിൻ്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തുകയും ഉരുൾപൊട്ടലിൽ അകപ്പെട്ട നിരവധി പേരെ കാണാതാവുകയും ചെയ്തതിൻ്റെ പശ്ചാത്തലത്തിൽ

ചാലിയാറിന്റെ ഇരുകരകളിലും കഴിഞ്ഞ ദിവസം തിരച്ചിൽ നടത്തി. മുക്കം കൊടിയത്തൂർ, കീഴുപറമ്പ് , അരീക്കോട്, വാഴക്കാട് പഞ്ചായത്തുകളുടെ  നേതൃത്വത്തിൽ ഊർക്കടവ് മുതൽ അരീക്കോട് വരെയാണ് മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ തിരച്ചിൽ നടത്തിയത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള 12 അംഗ വേൾഡ് മലയാളി ഡൈവിംഗ് അസോസിയേഷൻ പ്രവർത്തകരാണ് തിരച്ചിലിന് നേതൃത്വം നൽകിയത്. മൃതദേഹങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ സംഘം മുങ്ങിതപ്പി. രണ്ട് ബോട്ടുകളിൽ രണ്ട് സംഘങ്ങളായാണ് തിരച്ചിൽ നടത്തിയത്. എൻ്റെ മുക്കം , പ്രിയ വാഴക്കാട്, കർമ ഓമശ്ശേരി, ട്രോമ കെെയർ കൊടിയത്തൂർ എന്നീ സന്നദ്ധ സംഘടനകളും തിരച്ചിലിൻ്റെ ഭാഗമായി.

കഴിഞ്ഞ ദിവസം മാവൂർ പോലീസിൻ്റെ നേതൃത്വത്തിൽ ചാലിയാറിന്റെ വലതു കരയിലും വാഴക്കാട് പോലീസിന്റെ നേതൃത്വത്തിൽ കൂളിമാട് മുതൽ ഉർക്കടവ് വരെ ചാലിയാറിന്റെ ഇടതുകരയിലും തിരച്ചിൽ നടത്തിയിരുന്നു. കഴിഞ്ഞദിവസം ചാലിയാറിൽ വാഴക്കാട് നിന്ന് ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. പന്തീരങ്കാവ് ഭാഗത്ത് നിന്ന് മൃതദേഹ അവശിഷ്ടവും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ചാലിയാറിൽ വ്യാപകമായി തിരച്ചിൽ നടത്താൻ തീരുമാനം ഉണ്ടായത് .കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ, മുക്കം എസ്.ഐമാരായ എസ്.ശ്രീജിത്ത്, കെ.സി പ്രദീപ്, എ എസ് ഐ അബ്ദുൽ റഷീദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ അനീസ് എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News