Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സമാർട്ട് അംഗനവാടിക്ക് 20 വർഷങ്ങൾക്ക് സ്വന്തം കെട്ടിടമായി.

29 Jul 2024 18:48 IST

UNNICHEKKU .M

Share News :


മുക്കം:വെസ്റ്റ് ചേന്ദമംഗല്ലൂർ പ്രദേശത്തുകാരുടെ ചിരകാല സ്വപ്നമായിരുന്ന അംഗൻവാടിക്ക് നീണ്ട ഇരുപത് വർഷങ്ങൾ ശേഷം സ്വന്തമായി കെട്ടിടമാവുന്നു. മുക്കം നഗരസഭ വെസ്റ്റ് ചേന്ദമംഗല്ലൂർ ഡിവിഷൻ 21 കൗൺസിലർ റംല ഗഫൂറിന്റെ നിരന്തര ശ്രമങ്ങളുടെ ഫലമായി ഐ സി ഡി എസ്സും മുക്കം നഗരസഭയും കൂടി അനുവദിച്ചു തന്ന 38 ലക്ഷം രൂപ ചിലവയിചാണ് അംഗൻവാടിക്ക് സ്മാർട്ട് കെട്ടിടം നിർമിച്ചിരികുന്നത്. വെസ്റ്റ് ചേന്ദമംഗല്ലൂർ എടോളിപ്പാലിയിൽ തിരുവാലൂർ മുഹമ്മദ്‌ എന്ന വ്യക്തി സൗജന്യമായി തന്ന 5 സെന്റ് സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചത്. കെട്ടിടത്തിന്റ ഉത്ഘാടനം ജൂലൈ 31 ബുധനാഴിഴ്ച രാവിലെ 11 മണിക്ക് ലിന്റോ ജോസഫ് എംഎൽഎ നിർവ്വഹിക്കും. മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു അധ്യക്ഷത വഹിക്കും. മുൻ എംഎൽഎ യു സി രാമൻ മുഖ്യാതിഥിയായി സംബന്ധി ക്കും. ഇത് സംബന്ധിച്ച് ചേർന്ന വിപുലമായ സ്വാഗതസംഘ യോഗത്തിൽ കൗൺസിലർ റംല ഗഫൂർ അധ്യക്ഷത വഹിച്ചു. കൗൺസിലർ എം മധു മാസ്റ്റർ ഉത്ഘാടനം ചെയിതു.എം കെ മുസ്തഫ സ്വാഗതം പറഞ്ഞു. കൗൺസിലർ ഗഫൂർ മാസ്റ്റർ, ടി കെ പോക്കുട്ടി, ടി അബ്ദുല്ല മാസ്റ്റർ, ഹമീദ് മാസ്റ്റർ, ICDS ഓഫീസർ റീജ, കെ സി മൂസ, ഇ കെ കെ ബാവ, ടി വി അബ്ദുല്ല, മുഹമ്മദ്‌ കുട്ടി മേൽവീട്ടിൽ, എൻ പി അബ്ദുല്ലത്തീഫ്, അബ്ദുൽ മജീദ് കിളിക്കോട്ട്, റുക്കിയ്യ ടീച്ചർ, ഒ സുബീഷ്, സി കെ അബ്ദുൽ ഗഫൂർ, നൗമാൻ ഇ പി, ഇബ്രാഹിം ഇ കെ, റസിയ ടീച്ചർ,തുടങ്ങിയവർ സംസാരിച്ചു. കൗൺസിലർ റംല ഗഫൂർ ചെയർപേഴ്സനായും എം കെ മുസ്തഫ ജനറൽ കൺവീനറായും വിപുലമായ സ്വാഗതസംഘ കമ്മിറ്റി രൂപീകരിച്ചു.

Follow us on :

More in Related News