Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്‌എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ തൈക്കാട് ശാഖ(നമ്പർ-6175)വാർഷിക പൊതുയോഗവും,തെരഞ്ഞെടുപ്പും കാവീട്ടിൽ ബാലകൃഷ്ണൻറെ വസതിയിൽ വെച്ച് നടന്നു

18 Aug 2024 21:16 IST

MUKUNDAN

Share News :

തൈക്കാട്:എസ്‌എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ തൈക്കാട് ശാഖ(നമ്പർ-6175)വാർഷിക പൊതുയോഗവും,തെരഞ്ഞെടുപ്പും കാവീട്ടിൽ ബാലകൃഷ്ണൻറെ വസതിയിൽ വെച്ച് നടന്നു.ഗുരുദേവ കൃതികളുടെ ആലാപനവും,പ്രാർത്ഥനയോടും കൂടി തുടങ്ങിയ യോഗം ഗുരുവായൂർ യൂണിയൻ സെക്രട്ടറി പി.എ.സജീവൻ ഉദ്ഘാടനം ചെയ്തു.തൈക്കാട് ശാഖ പ്രസിഡന്റ് യു.ആർ.ഷാജി അധ്യക്ഷത വഹിച്ചു.യൂണിയൻ ബോർഡ് അംഗം എ.എസ്.വിമലാനന്ദൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.ശാഖ പഞ്ചായത്ത് കമ്മിറ്റി അംഗം ബാലകൃഷ്ണൻ കാവീട്ടിൽ സ്വാഗതം അരുളി.ഗുരുവായൂർ നഗരസഭ കൗൺസിലർ അജിത അജിത്ത് മുഖ്യാതിഥിയായി.യൂണിയൻ കൗൺസിലർ കെ.കെ.രാജൻ,യൂണിയൻ വനിതാ സംഘം സെക്രട്ടറി ശൈലജ കേശവൻ എന്നിവർ തെരഞ്ഞെടുപ്പ് നിരീക്ഷകരായി.പുതിയ ഭാരവാഹികളായി യു.ആർ.ഷാജി(പ്രസിഡന്റ്),പി.വി.സതീഷ്(സെക്രട്ടറി),വി.കെ.അശോകൻ ഗുരുസ്വാമി(വൈസ് പ്രസിഡന്റ്),കെ.ജി.ശരവണൻ(യൂണിയൻ കമ്മിറ്റി മെമ്പർ) എന്നിവരെ തെരഞ്ഞെടുത്തു.


Follow us on :

More in Related News