Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Oct 2024 11:57 IST
Share News :
മുട്ടം: മുട്ടത്തെ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ ഇടുക്കി വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 3.5 കോടി രൂപയുടെ അനുമതി ലഭ്യമായതായി പി.ജെ.ജോസഫ് എം.എല്‍.എ അറിയിച്ചു. പൊതു മരാമത്ത് ബില്‍ഡിങ് വിഭാഗം വിശദമായ എസ്റ്റിമേറ്റ് തയാറാക്കും. ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. മുട്ടത്ത് പുതിയ ഒ.പി ബ്ലോക്കും പബ്ലിക് ഹെല്‍ത്ത് ബില്ഡിങുമാണ് പണിയുന്നത്. ഇടുക്കി പാക്കേജില്‍ തൊടുപുഴ നിയോജകമണ്ഡലത്തിന് അനുവദിച്ചിരിക്കുന്ന ഒരേയൊരു പദ്ധതിയാണ് മുട്ടത്ത് പണിയാന്‍ പോകുന്ന പുതിയ ആശുപത്രി കെട്ടിടം. പദ്ധതി മുട്ടത്ത് വരാന്‍ വേണ്ടി പ്രയത്നിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ലി അഗസ്റ്റിനേയും ഭരണസമിതി അംഗങ്ങളെയും നാട്ടുകാര്‍ അഭിനന്ദിച്ചു.
Follow us on :
More in Related News
Please select your location.