Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Oct 2024 18:05 IST
Share News :
കോഴിക്കോട് : താളിയോല സാംസ്കാരിക സമിതി സംഘടിപ്പിച്ച സ്നേഹസംഗമത്തിൽ ശതാഭിഷിക്തനായ വടക്കയിൽ ബാലകൃഷ്ണൻ നായർക്ക് എം.കെ രാഘവൻ എം.പി. ഉപഹാരം നൽകുന്നു., എം.കെ. രാഘവൻ എം.പി. സ്നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു സ്നേഹ സംഗമം. ധാർമ്മിക മൂല്യങ്ങൾ ഉയർത്തി പിടിച്ച് പ്രവൃത്തിയിൽ ഏർപ്പെടുന്നവരെ സമൂഹം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുമെന്ന് എം.കെ. രാഘവൻ എം.പി. പറഞ്ഞു. ശ്രീ. കണിയാത്ത് ശിവക്ഷേത്രം സെക്രട്ടറിയും പൊതു പ്രവർത്തകനുമായ വടക്കയിൽ ബാലകൃഷ്ണൻ നായരുടെ ശതാഭിഷേകത്തോടനുബന്ധിച്ച് അദ്ദേഹത്തെ ആദരിക്കുന്നതിനായി താളിയോല സാംസ്കാരിക സമിത സംഘടിപ്പിച്ച സ്നേഹസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ അദ്ദേഹത്തെ ഷാൾ അണിയിച്ച് എം.പി. ഉപഹാരം നൽകി. സ്നേഹത്തിന്റെ ഊഷ്മളത വർദ്ധിപ്പിച്ച് ബന്ധങ്ങളുടെ പച്ചപ്പ് നിലനിർത്താൻ പൊതു പ്രവർത്തകർ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
താളിയോല സാംസ്കാരിക സമിതി പ്രസിഡൻ്റ് പി.ഐ. അജയൻ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ ഡോ.പി.എൻ.അജിത, എം.കെ. ബീരാൻ, ആമാട്ട് രാധാകൃഷ്ണൻ, പി.എം.ചന്ദ്രൻ, മുരളി കച്ചേരി, ടി.എൻ.ദിനേശൻ, ഹരിഷ് .ആർ.നായർ, എസ്. ശരത്ശ്ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. വടക്കയിൽ ബാലകൃഷ്ണൻ നായർ മറുപടി പ്രസംഗം നടത്തി.
Follow us on :
Tags:
More in Related News
Please select your location.