Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിഷു ദിനത്തിൽ കെ.ലോഹ്യ പോലീസ് സ്റ്റേഷന് മുന്നിൽ ഉപവസിച്ചു

15 Apr 2025 23:14 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: മേപ്പയ്യൂർ പോലീസിൻ്റെ ദ്രോഹ നടപടികൾക്കെതിരെ വിഷു ദിനത്തിൽ ആർ.ജെ.ഡി സംസ്ഥാന സിക്രട്ടറി കെ. ലോഹ്യ മേപ്പയ്യൂർ പോലീസ് സ്റ്റേഷന് മുന്നിൽ ഉപവസിച്ചു.

സമരത്തിൻ്റെ പേരിൽ പൊതുപ്രവർത്തകരെ ക്വാറി ഉടകകൾക്ക് വേണ്ടി നിരന്തരം പീഡിപ്പിക്കുന്ന പോലീസ് ക്വാറി ഉടമകളും അവർ ഏർപ്പെടുത്തുന്ന ക്വട്ടേഷൻ സംഘവും നടത്തുന്ന അക്രമങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്. സംരക്ഷണ സമിതി പ്രവർത്തകർ നൽകിയ പരാതികളിലൊന്നിൽ പോലും ഇതുവരെ കേസെ ടുത്തിട്ടില്ല.ക്വാറി ഉടമകൾക്ക് വേണ്ടി വിടുവേല ചെയ്യുന്ന മേപ്പയൂർ പോലീസിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് 15 കാരനെതിരെ ജുവനൈൽ കോടതിയിൽ പരാതി കൊടുക്കാനും ജാമ്യത്തിലിറങ്ങിയ കെ. ലോഹ്യയുടെ ജാമ്യം റദ്ദ് ചെയ്യിക്കാനുമുള്ള പോലീസ് ശ്രമത്തിൻ്റെ ഭാഗമായി തുടർച്ചയായി കോടതിയെ സമീപിക്കുകയാണ് മേപ്പയ്യൂർ പോലീസ്.


പോലീസ് നടപടികൾക്കെതിരെയുള്ള സമരത്തിൻ്റെ തുടക്കമെന്ന നിലയിൽ വിഷുദിനത്തിൽ സ്റ്റേഷന് മുന്നിൽ രാവിലെ 8 മണി മുതൽ വൈകീട്ട് വരെ ഉപവസിച്ചു. ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. വത്സൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് പി. മോനിഷ അദ്ധ്യക്ഷയായി. നേതാക്കളായ ഭാസ്കരൻ കൊഴുക്കല്ലൂർ, നിഷാദ് പൊന്നങ്കണ്ടി, സി. സുജിത്ത്, സുനിൽ ഓടയിൽ, വി.പി.മോഹനൻ, മധു മാവുള്ളാട്ടിൽ, ടി. എം. രാജൻ, വള്ളിൽ പ്രഭാകരൻ, പി. ബാലൻ, വി. പി. ദാനീഷ്, കെ.എം ബാലൻ പി. ബാലകൃഷ്ണൻ കിടാവ്, കീഴലാട്ട് കൃഷ്ണൻ, എ.എം കുഞ്ഞികൃഷ്ണൻ,പി.കെ. ശങ്കരൻ, എ.കെ. നിഖിൽ തുടങ്ങിയവർ സംസാരിച്ചു.വൈകീട്ട് സംസ്ഥാന സമിതി അംഗം ജെ.എൻ. പ്രേംഭാസിൻ നാരങ്ങാനീര് നൽകി സമരം അവസാനിപ്പിച്ചു.

 സമാപന സമ്മേളനത്തിൽ നിഷാദ് പൊന്നങ്കണ്ടി അധ്യക്ഷത വഹിച്ചു.മഹിളാ ജനതാ ജില്ലാ പ്രസിഡണ്ട് നിഷാകുമാരി, അഷറഫ് വള്ളോട്ട് കെ.ടി. രതീഷ്, സി.ഡി. പ്രകാശൻ, ഒ.എം.രാധാകൃഷ്ണൻ, എൻ.എം. അഷറഫ്, മിനി അശോകൻ.കെ . എം. മുരളീധരൻ, അരുൺ നമ്പ്യാട്ടിൽ, സി.വിനോദൻ എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News