Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റോട്ടറി കാലിക്കറ്റ് സൺ റൈസ് ഫ്രീഡം റൺ സംഘടിപ്പിച്ചു

15 Aug 2024 19:02 IST

- Enlight Media

Share News :

കോഴിക്കോട്-സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി റോട്ടറി കാലിക്കറ്റ് സൺ റൈസ് കോഴിക്കോട് ബീച്ചിൽ ഫ്രീഡം റൺ സംഘടിപ്പിച്ചു. ഡെക്കാത്തലോൺ, റോയൽ റണ്ണേഴ്സ് എന്നിവയുമായി സഹകരിച്ചായിരുന്നു പരിപാടി. ഫ്രീഡം റണ്ണിൽ നൂറോളം പേർ പങ്കാളികളായി. തുടർന്ന് കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഇബ്രാഹിം പി ദേശീയ പതാകയുയർത്തി. സ്വാതന്ത്ര്യ സമരത്തിന്റെ ഓർമകൾ പുതുതലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സെക്രട്ടറി ഇബ്രാഹിം പി, സെക്രട്ടറി റോഷൻ ജോൺ, ട്രഷറർ ഇസ്ഹാഖ് സിടി, സോണൽ കോർഡിനേറ്റർ ക്യാപ്റ്റൻ ഹരിദാസ്, മുൻ പ്രസിഡന്റുമാരായ ധേനഷ് സിവി, ഷാനവാസ്, അതുൽ സാബു തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News