Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യൂത്ത് കോൺഗ്രസ് റോഡ് ഉപരോധിച്ചു.

06 Sep 2024 21:44 IST

Preyesh kumar

Share News :

പേരാമ്പ്ര :യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സെക്രട്ടറിയേറ്റ് മാർച്ചിൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന നേതാക്കന്മാരെയും പ്രവർത്തകരെയും പിണറായി വിജയന്റെ പോലീസ് ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കൊണ്ട് യുത്ത് കോൺഗ്രസ് പേരാമ്പ്രനിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം റോഡ് ഉപരോധവും സംഘടിപ്പിച്ചു .ഉപരോധസമരം

ഡിസിസി ജനറൽ സെക്രട്ടറി പി .കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ് സായൂജ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു യൂത്ത് കോൺഗ്രസ്‌ സംസഥാന ജനറൽ സെക്രട്ടറി ജാസ്മിന മജീദ്, കെ എസ്‌ യൂ സംസ്ഥാന ജനറൽ സെക്രട്ടറി അർജുൻ കറ്റയാട്ട്, യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ് എസ്‌. സുനന്ദ്, ജില്ലാ ജനറൽ സെക്രട്ടറി അഖിൽ ഹരികൃഷ്ണൻ, കെ .എസ്‌ .യൂ ജില്ലാ വൈസ് പ്രസിഡന്റ് എസ്‌. അഭിമന്യു, കിഷോർ കാന്ത്, ആദർശ് രാവറ്റമഗലം, ഫൈസൽ പാലിശേരി, ആർ.പി.അക്ഷയ് , കെ.പി.നജീബ് , കെ.കെ.അൻസാർ , അദ്വൈദ്, കെ.കെ.അനുരാഗ് , സുഭാഷ് തുറയൂർ, അർഷിന എന്നിവർ നേതൃത്വം നൽകി.

Follow us on :

Tags:

More in Related News