Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നവീകരിച്ച നീറാട് - ആലിൻ ചുവട് റോഡ് തുറന്നു

14 Jun 2024 21:47 IST

Saifuddin Rocky

Share News :

നീറാട് : നവീകരിച്ച നീറാട് - ആലിൻ ചുവട് റോഡ് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എം കെ റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ സി. അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. സുധീഷ് നഗറിൽ വെച്ച് നടന്ന ചടങ്ങിൽ മുതുവല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീജ ശ്രീധരൻ,ശ്രീനിവാസൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ജയശങ്കർ ബാബു (സി പി ഐ എം), രാമകൃഷ്ണൻ (കോൺഗ്രസ് ഐ ), മുജീബ് മാസ്റ്റർ (മുസ്ലീംലീഗ്) എന്നിവർ ആശംസകൾ അറിയിച്ചു. ഉമ്മർ മാസ്റ്റർ സ്വാഗതവും വാർഡ് മെമ്പർ പഞ്ചമി പ്രദീപ് നന്ദിയും പറഞ്ഞു.

Follow us on :

More in Related News