Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളത്തിലെ ബി ജെ പി യുടെ മുന്നേറ്റം ആശങ്കപ്പെടുത്തുന്നത് : ആർ രാജഗോപാൽ

22 Jun 2024 21:03 IST

enlight media

Share News :

കേരളത്തിൽ ബിജെപി യുടെ തിരഞ്ഞെടുപ്പിലെ മുന്നേറ്റം ആശങ്കപ്പെടുത്തുന്നതാണെന്നും അതിനെതിരായ ഒറ്റയ്ക്കെട്ടായ പ്രതിരോധം ആവിശ്യമാണെന്നും ടെലെഗ്രാഫ് എഡിറ്റർ അറ്റ് ലാർജ് ആർ രാജഗോപാൽ. കേരളത്തിലെ ഇടത് വലതു കക്ഷികൾ അത്തരം പ്രാധാന്യമുള്ള അജണ്ടകൾ അവഗണിച്ചു പരസ്പരം നിസ്സാര തർക്കങ്ങളിൽ ഏർപ്പെട്ട് കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. ജനാധിപത്യം,ഹിന്ദുത്വ, ഇസ്‌ലാമോഫോബിയ: തെരഞ്ഞെടുപ്പാനന്തര ഇന്ത്യ എന്ന തലക്കെട്ടിൽ സോളിഡാരിറ്റി കോഴിക്കോട് ജില്ലാ കമ്മിറ്റി ചർച്ച സംഗമത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദ്യാർത്ഥി ഭവനത്തിൽ വെച്ച് നടന്ന പരിപാടിയിൽ അദ്ദേഹത്തിന് പുറമെ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്‌ സി. ടി സുഹൈബ്, അഭിഭാഷകനും ആക്ടിവിസ്റ്റുമായ അഡ്വ. അമീൻ ഹസൻ സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ്‌ സജീർ എടച്ചേരി തുടങ്ങിയവർ ചർച്ചയിൽ സംസാരിച്ചു. അബ്ദുള്ള കോട്ടപ്പളളി മോഡറേറ്റർ ആയിരുന്നു.

Follow us on :

More in Related News