Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Sep 2024 21:18 IST
Share News :
മാവൂർ: പ്രോവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റ് കെ. പവിത്രന്റെ എട്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനംസംഘടിപ്പിച്ചു. അഖിലേന്ത്യ കോഓഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് എം. ധർമജൻ ഉദ്ഘാടനം ചെയ്തു. മാവൂർ യൂനിറ്റ് പ്രസിഡന്റ് ചിറ്റടി അഹമദ്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ടി.പി. ഉണ്ണിക്കുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. യോഗത്തിൽ സംസ്ഥാന ട്രഷറർ സി. പ്രഭാകരൻ, എം. രാജു, പി. ഭാസ്കരൻ നായർ, കെ.സി. രവീന്ദ്രനാഥ പണിക്കർ, മാവൂർ വിജയൻ, പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. മാവൂർ യൂനിറ്റ് ജനറൽ സെക്രട്ടറി കെ.പി. ശ്രീനിവാസൻ സ്വാഗതവും തിരിക്കോട്ട് മുഹമ്മദലി നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.