Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Mar 2025 20:06 IST
Share News :
ഗുരുവായൂർ:തുടർച്ചയായി വാട്ടർ ചാർജ്ജടക്കാതെ കുടിശ്ശിക വരുത്തിയ ഉപഭോക്താക്കൾക്കെതിരെ നടപടികളുമായി കേരള വാട്ടർ അതോറിറ്റി.കുടിശ്ശിക വരുത്തിയത് അടച്ച് തീർക്കാതിരുന്നാൽ കണക്ഷൻ വിച്ഛേദിക്കുമെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും ബാധ്യത തീർക്കാൻ തയ്യാറാകാത്തവരുടെ കണക്ഷനുകൾ വിച്ഛേദിച്ച് റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗുരുവായൂർ അറിയിച്ചു.ഓൺലൈനായി വാട്ടർ ചാർജ്ജടക്കാൻ https://epay.kwa.kerala.gov.in/quickpay / എന്ന വെബ് സൈറ്റ് സംവിധാനത്തിൽ ഉപഭോക്താക്കൾക്ക് കേരള വാട്ടർ അതോറിറ്റി നിലവിൽ സൗകര്യമൊരുക്കുന്നുണ്ട്.നേരിട്ട് ഓഫീസിലെത്തി തുകയടക്കാൻ സാധിക്കാത്തവർക്ക് ഈ സൗകര്യം ഉപയോഗിച്ച് തുകയടക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്കും അനുബന്ധ നിർദ്ദേശങ്ങൾക്കും 1916 എന്ന് കൺസ്യൂമർ കെയർ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.ഗുരുവായൂർ സബ് ഡിവിഷൻ പരിധിയിലെ ഗുരുവായൂർ കുന്നംകുളം തൃത്താല എന്നീ സെക്ഷനുകൾക്ക് കീഴിൽ സാമ്പത്തിക വർഷാവസാനമായിട്ടും കുടിശ്ശിക തീർക്കാത്തവരായുള്ള ഉപഭോക്താക്കളുടെയെല്ലാം കണക്ഷൻ വിച്ഛേദിച്ച് റിപ്പോർട്ട് ചെയ്യാനാണ് വകുപ്പുതല നിർദ്ദേശം ലഭിച്ചിട്ടുള്ളതെന്നും അതിനാൽ വാട്ടർ ചാർജ്ജ് കുടിശ്ശികയുള്ള എല്ലാ ഉപഭോക്താക്കളും തുകയടച്ച് ബാധ്യത തീർക്കാൻ സന്നദ്ധരാകണമെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പിഎച്ച് സബ് ഡിവിഷൻ ഗുരുവായൂർ അഭ്യർത്ഥിച്ചു.
Follow us on :
Tags:
More in Related News
Please select your location.