Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാഷ്ട്രീയ ശില്പശാലയും ജില്ലാ ഓഫീസ് ഉദ്ഘാടനവും .

29 Sep 2024 22:45 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം: ഐ എൻ എൽ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസും രാഷ്ട്രീയ ശില്പശാലയും സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ഉദ്ഘാടനം ചെയ്തു. . ഇന്ത്യൻ നാഷനൽ ലീഗിന്റെ രൂപീകരണത്തിനും രാജ്യത്തെ ദലിത് ന്യുനപക്ഷ പിന്നാക്ക ജന വിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങൾക്കും ജനാധിപത്യ സംരക്ഷണത്തിനും വേണ്ടി പ്രവർത്തിച്ച, സേട്ടു സാഹിബിൻ്റെ വിട്ടുവീഴ്ച ഇല്ലാത്ത സംഘപരിവാർ വിരുദ്ധ പോരാട്ടത്തിന്റെ ചരിത്രവഴികൾ കാസിം ഇരിക്കൂർ വിശദീകരി ച്ചു.

 പകൽ രണ്ട് മണിക്ക് ഒറ്റപ്പാലം ഭവന നിർമ്മാണ സൊസൈറ്റി ഹാളിൽ ആരംഭിച്ച ശില്പശാലയിൽ.. മീഡിയ- സോഷ്യൽ മീഡിയ വിഷയത്തിൽ സംസ്ഥാന സെക്രട്ടറി അഷ്‌റഫലി വല്ലപ്പുഴ, സംഘടന - സംഘാടനം വിഷയത്തിൽ ഇനാഫ് സംസ്ഥാന ജന.സെക്രട്ടറി ഹാഷിം അരിയിൽ എന്നിവർ ക്ലാസുകൾ നയിച്ചു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് റസാഖ് മാനു അധ്യക്ഷത വഹിച്ചു, ജില്ലാ ജനറൽ സെക്രട്ടറി പി വി ബഷീർ സ്വാഗതവും ജില്ലാ സെക്രട്ടറി കെ.വി.അമീർ നന്ദിയും പറഞ്ഞു.

 ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം വൈകുന്നേരം 5 മണിക്ക്

ഈസ്റ്റ് ഒറ്റപ്പാലം സി.സി കോംപ്ലക്‌സിൽ നടന്നു.

സംസ്ഥാന പ്രവർത്തക സമിതി അംഗം അസീസ് പരുത്തിപ്ര,

 ജില്ലാ വൈസ് പ്രസിഡന്റ് മമ്മിക്കുട്ടി , ജില്ലാ ട്രഷറർ അബ്ദു റഫീഖ്, എൻ വൈഎൽ

ജില്ലാ ജനറൽ സെക്രട്ടറി കമറുദീൻ.കെ, നാഷനൽ വുമൻസ് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞിരുമ്മ , ഐ എൻ എൽ ജില്ലാ നേതാക്കളായ

മുസ്തഫ പുതുനഗരം, അബ്ദുറഹീം, അബ്ദു മാസ്റ്റർ, വി.ടി.ഉമ്മർ, ബഷീർ പുളിക്കൽ, മൊയ്തീൻ ടി, ഫാറൂഖ് പള്ളിപ്പുറം, നൗഫൽ സി പി, അലി അലിയാസ് തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News