Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Nov 2024 09:51 IST
Share News :
കാസർഗോട്: യുവാവിനെയും പ്ലസ്വൺ വിദ്യാർഥിനിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരപ്പ പുലിയംകുളം നെല്ലിയരിയിലെ ആളൊഴിഞ്ഞ വീടിന്റെ ഹുക്കിൽ തൂങ്ങിമരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. നെല്ലിയരിയിലെ രാജേഷ് (21), മാലോത്ത് കസബ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്വൺ വിദ്യാർഥിനി എടത്തോട് പയാളത്തെ ലാവണ്യ (17) എന്നിവരാണ് മരിച്ചത്.
കൂട്ടുകാരിക്കൊപ്പം ശനിയാഴ്ച രാവിലെ പരപ്പയിലെത്തിയ ലാവണ്യ അവിടെനിന്ന് തനിച്ച് നെല്ലിയരിയിൽ രാജേഷിന്റെ വീട്ടിലെത്തി. തൊട്ടടുത്ത വീട്ടിലേക്കുപോയ ഇരുവരെയും പിന്നീട് കാണാതെ അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാഘവന്റെയും ജാനകിയുടെയും മകനാണ് രാജേഷ്. സഹോദരങ്ങൾ: രേഷ്മ, രാധിക, രാഹുൽ. ലക്ഷ്മിയാണ് ലാവണ്യയുടെ അമ്മ. സഹോദരൻ: അദ്വൈത്.
Follow us on :
Tags:
More in Related News
Please select your location.