Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തേൻ ഗ്രാമമാകാനുള്ള തയാറെടുപ്പിന് കരിമ്പുഴയിൽ തുടക്കം '

12 Dec 2024 20:32 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : കരിമ്പുഴ ഇനി

തേൻ ഗ്രാമം

തേനീച്ച കൃഷി പഞ്ചായത്തിലുടനീളം വ്യാപിപ്പിക്കാനൊരുങ്ങി കരിമ്പുഴ ഗ്രാമ പഞ്ചായത്ത്‌.പ്രധാനമന്ത്രി കിഷി സിഞ്ചായി യോജന (പി.എം.കെ.എസ്.വൈ) പദ്ധതിയിൽ ഉൾപ്പെടുത്തി അപേക്ഷിക്കുന്ന മുഴുവൻ ആളുകൾക്കും കൂടും, തേനീച്ചയും വിതരണം ചെയ്യും.

വലിയ തേനും, ചെറിയ തേനും കൃഷി ചെയ്യാൻ ഗുണഭോക്താക്കൾക്ക് അവസരമുണ്ടാകും.

വലിയ തേനീച്ചക്കും കൂടിനുമായി 280 രൂപയും, ചെറിയ തേനീച്ചക്കും കൂടിനുമായി 450 രൂപയും ഗുണഭോക്തൃ വിഹിതം അടക്കണം.കൂടാതെ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയും തേനീച്ച കൃഷി നടപ്പിലാക്കുന്നുണ്ട്.

പഞ്ചായത്തിനെ തേൻ ഗ്രാമമാക്കാനാണ് പഞ്ചായത്ത്‌ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.എം ഹനീഫ നിർവഹിച്ചു.വൈസ് പ്രസിഡന്റ്‌ എൻ. സാജിറ അധ്യക്ഷത വഹിച്ചു.

വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഒ.കെ.രാംജിത്ത് പദ്ധതി വിശദീകരിച്ചു.

Follow us on :

More in Related News