Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Apr 2025 21:54 IST
Share News :
മേപ്പയൂർ: കീഴ്പയൂർ പ്രദേശത്തിൻ്റെ മതമൈത്രി സന്ദേശം വിളിച്ചോതി മൂന്ന് ദിവസമായി നടന്ന അയ്യപ്പക്ഷേത്ര പ്രതിഷ്ഠാ മഹോത്സവം ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിച്ചു.കീഴ്പയൂർ കുനിയിൽ പരദേവതാ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച പ്രതിഷ്ഠാദിന ഘോഷയാത്രയ്ക്ക് നരിക്കുനി ഭജനമഠം ,നെല്ലോടൻ ചാൽ ഭഗവതി ക്ഷേത്രം, എന്നിവിടങ്ങളിൽ നിന്നുള്ള സ്വീകരങ്ങളുണ്ടായി. കീഴ്പയൂർ വെസ്റ്റ് ജുമാ മസ്ജിദ് മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ മധുര പലഹാരങ്ങളും ,പാനിയങ്ങളും നൽകിയാണ് ഘോഷയാത്രയെ സ്വീകരിച്ചത്.കീഴ്പയൂർ ജുമാമസ്ജിദ് ഭാരവാഹികളും ,അയ്യപ്പക്ഷേത്ര ഭാരവാഹികളും ഘോഷയാത്രയുടെ സ്വീകരണത്തിന് നേതൃത്വം നൽകി.ഗണപതി ഹോമം ,ഉഷപൂജ ,നവകം, പഞ്ചഗവ്യം ,ഉച്ചപൂജ ,പ്രസാദ ഊട്ട് ,ദീപാരാധന ,ക്ഷേത്ര വനിതാ കമ്മറ്റി നടത്തിയ മെഗാ കൈകൊട്ടിക്കളി ,:അയ്യപ്പന് കോമരം കൂടിയ വിളക്കും തേങ്ങയേറും നടന്നു.രാത്രി നടന്ന വെടിക്കെട്ടോടെ ഉത്സവം സമാപിച്ചു.
Follow us on :
Tags:
More in Related News
Please select your location.