Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേന്ദാകുന്നത്ത് റസിഡൻസ് അസോസിയേഷൻ ഇഫ്ത്താർ സംഗമം നടത്തി.

13 Mar 2025 17:10 IST

UNNICHEKKU .M

Share News :

മുക്കം:ചേന്നാംകുന്ന് റസിഡൻ്റ്സ് അസോസിയേഷൻ ഇഫ്താർ വിരുന്നൊരുക്കി.

സമൂഹത്തിൻ്റെ നാനാതുറകളിലുള്ളവരെ പങ്കെടുപ്പിച്ച് ചേന്ദമംഗല്ലൂർ ചേന്നാംകുന്ന് റസിഡൻ്റ്സ് അസോസിയേഷൻ ഇഫ്താർ വിരുന്നൊരുക്കി. വർഗീയ ചേരിതിരിവും ലഹരി വ്യാപനവും ഭീഷണി ഉയർത്തുന്ന സാമൂഹിക പശ്ചാതലത്തിൽ ഇത്തരം സംഗമങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ഇഫ്താറിന് വിളമ്പിയ മുഴുവൻ വിഭവങ്ങളും ഓരോ വീട്ടുകാരും പാചകം ചെയ്തു കൊണ്ടുവന്നതായിരുന്നു. മുക്കം നഗരസഭ കൗൺസിലർ ഫാത്തിമ കൊടപ്പന ഉദ്ഘാടനം ചെയ്തു. ബന്ന ചേന്ദമംഗല്ലൂർ, ശഫീഖ് മാടായി, കെ വി ജബ്ബാർ, ഒ.ശരീഫുദ്ദീൻ, ടി പി വത്സൻ, പി പി കുട്ടി ഹസ്സൻ, കെ പി അഹമ്മദ് കുട്ടി, കെ ടി അബ്ദുല്ല, സി.കെ നാഗൻ തുടങ്ങിയവർ സംസാരിച്ചു. സി കെ വഹാബ് അധ്യക്ഷം വഹിച്ചു. കെ പി ശരീഫ് നന്ദി പറഞ്ഞു.

Follow us on :

More in Related News