Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വളർത്തു മൃഗത്തെ പുലി ആക്രമിച്ചു

29 Jul 2024 18:12 IST

PEERMADE NEWS

Share News :



പീരുമേട്:


ഏലപ്പാറ ഹെലിബറിയയിൽ പ്രദേശവാസിയുടെആടുകളെ പുലി ആക്രമിച്ചു.

കാട്ടു വിളയിൽ ഫീലിപ്പോസിന്റെ വീട്ടുമുറ്റത്തെത്തിയാണ് പുലി ആടുകളെ പിടികൂടാൻ ശ്രമിച്ചത്.ഇവരുടെ വീട്ടിലെ സിസിടിവി ക്യാമറയിൽ പുലിയുടെ ദൃശ്യവും പതിഞ്ഞു. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.

ഞായറാഴ്ച രാത്രി 9 ന് ഹെലിബറിയാ വള്ളക്കടവ് പാലത്തിന് സമീപത്ത് ഓട്ടോറിക്ഷ ഡ്രൈവറായ ബിജുവാണ് ആദ്യം പുലിയെ കണ്ടത് .ഇതിനുശേഷം രാത്രി 11 മണിയോടുകൂടിയാണ് ഇവിടെ നിന്നും കുറച്ചു മാറി കാട്ടു വിളയിൽപീലിപ്പോസിൻ്റെ വീട്ടിലെ   ആട്ടിൻകുട്ടികളെ പുലി പിടിച്ചത്. മൃഗങ്ങൾ കരയുന്ന ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്കിറങ്ങി പരിശോധിച്ചപ്പോൾ പുലി തൊട്ടടുത്ത പറമ്പിലേക്ക് കയറി പോകുന്നതായി കണ്ടു.

തുടർന്ന് ഫോൺ മുഖാന്തരം സമീപവാസികളെ ഇവർ വിവരം അറിയിച്ചു .ഇന്നലെ രാവിലെ വനം വകുപ്പ്അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന്  മുറിഞ്ഞപുഴ ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി തെളിവുകളുടെ അടിസ്ഥാനത്തിൽ പുലിയാണെന്ന് ഇവർ സ്ഥിരീകരിച്ചു

 കുറച്ച് മാസങ്ങൾക്ക് മുൻപ് തോട്ടത്തിൽ മേയാൻ വിട്ട പശുകിടാവിനെ പുലി കൊലപ്പെടുത്തിയിരുന്നു. പുലിയെ പിടികൂടുവാൻ വനം വകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ച എങ്കിലും അന്ന് പുലി കെണിയിൽ വീണില്ല. 

Follow us on :

Tags:

More in Related News