Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Feb 2025 14:24 IST
Share News :
കൊണ്ടോട്ടി : ജി വി എച്ച് എസ് എസിൽ പുതുതായി നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഫെബ്രു: 3 ന് തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർവ്വഹിക്കും,
ടി വി ഇബ്രാഹിം എം എൽ എ അധ്യക്ഷത വഹിക്കും.
സ്കൂളിലെ വിരമിക്കുന്ന പ്രധാനാധ്യാപകൻ ബാബു ,ഗീത ടീച്ചർ എന്നിവർക്കുള്ള യാത്രയയപ്പും നടക്കും.
നഗരസഭാ ചെയർപേഴ്സൺ നിതാ ഷഹീർ, വൈസ് ചെയർമാൻ അഷ്റഫ് മടാൻ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല കൊടവണ്ടി, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനിമോൾ, കൗൺസിലർ അബീന പുതിയറക്കൽ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
പരിപാടി വിജയിപ്പിക്കുന്നതിനായി സ്വാഗത സംഘം രൂപീകരിച്ചു. പി ടി എ പ്രസിഡണ്ട് നൗഷാദ് ചുള്ളിയൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ അബീന പുതിയറക്കൽ,എസ് എം സി ചെയർമാൻ സാദിഖ് ആലങ്ങാടൻ , പി ടി എ വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷാ പി പി, എസ് എം സി വൈസ് ചെയർമാൻ അബ്ദു സലാം എൻ, എം ടി എ പ്രസിഡണ്ട് ആബിദ ടി.വി, പ്രിൻസിപ്പൽമാരായ ഹമീദ് ടി, മുജീബ് റഹ്മാൻ, ഒ എസ് എ ചെയർമാൻ ടി.പി മൂസക്കോയ, ചുക്കാൻ ചെറിയ ബിച്ചു, കെ കെ മൂസക്കുട്ടി, അധ്യാപകരായ ഷബീറലി കെ കെ, സദറുദ്ദീൻ, ലത്തീഫ് ഒ പി , നിഷാദ്,
അബൂബക്കർ സിദ്ദീഖ്, ഷാജഹാൻ, റഷീദ് ഒ, നയന, ജഹനര, മുജീബ് അല്ലിപ്ര, ബഷീർ ഒ , ഷൗക്കത്ത്, സുബൈദ, ഷിഹാബ്, നസീമ എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.