Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Aug 2024 19:59 IST
Share News :
,മേപ്പയൂർ: വയനാട് ദുരന്തത്തിൽ പെട്ടവരെ സഹായിക്കാൻ മേപ്പയ്യൂർ പഞ്ചായത്ത് 16-ാം വാർഡിലെ തൊഴിലുറപ്പു തൊഴിലാളികളും
രംഗത്ത്. അവരുടെ ഒരു ദിവസത്തെ വേതനം സംഭാവന നൽകാൻ തൊഴിലാളികളുടെ യോഗം തീരുമാനിച്ചു.
വാർഡ് മെമ്പർ വി.പി.ബിജു അധ്യക്ഷത വഹിച്ചു. മേറ്റുമാരായ ഗീത തേനംച്ചംകണ്ടി ,ഗീത വി.സി, എ.പി. പ്രമീള , വിനീത , സുമ എന്നിവരും സംസാരിച്ചു. കഴിഞ്ഞ ദിവസം 17-ാം വാർഡിലെ തൊഴിലുറപ്പു തൊഴിലാളികളും ഒരു ദിവസത്തെ വേതനം നൽകാൻ തീരുമാനിച്ചിരുന്നു.
Follow us on :
Tags:
More in Related News
Please select your location.