Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നഗരത്തിൽ വീണ്ടും കഞ്ചാവ് വേട്ടയുമായി തൊടുപുഴ എക്സൈസ് സംഘം

09 Oct 2024 16:32 IST

- ജേർണലിസ്റ്റ്

Share News :

തൊടുപുഴ: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ ആന്റോയുടെ നേതൃത്വത്തിലുള്ള തൊടുപുഴ എക്‌സൈസ് റെയിഞ്ച് സംഘം ഒളമറ്റം ഉറവപ്പാറ ഭാഗത്ത് നടത്തിയ സ്‌ട്രൈക്കിങ് ഫോഴ്‌സ് റെയിഡില്‍ തൊടുപുഴ താലൂക്കില്‍ കരിങ്കുന്നം കാട്ടോലി കുന്നേല്‍ (കൂനാനിക്കല്‍) വീട്ടില്‍ അഗസ്റ്റിന്‍ മകന്‍ ഷിന്‍സ് അഗസ്റ്റിന്‍ (26) എന്നയാളെ ഒന്നര കിലോഗ്രാം കഞ്ചാവുമായി പിടികൂടി. കഴിഞ്ഞമാസം ഇടവെട്ടി നടയം ഭാഗത്തുനിന്ന് തൊടുപുഴ എക്‌സൈസ് സംഘം 3.600 കിലോഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. കാപ്പ നിയമപ്രകാരം ജയിലില്‍ കഴിഞ്ഞിട്ടുള്ള പ്രതി ഷിന്‍സ് അഗസ്റ്റിനെതിരെ തൊടുപുഴ എക്‌സൈസ് റേഞ്ച് ഓഫീസില്‍ രണ്ടു കഞ്ചാവ് കേസുകള്‍ ഇതിനുമുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി പോലീസ് കേസുകളിലും ഇയാള്‍ പ്രതിയാണ്. റെയ്ഡില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ പ്രവീണ്‍കുമാര്‍ എ പി, മന്‍സൂര്‍ ഒ എച്ച്, പ്രിവന്റിവ് ഓഫീസര്‍ പ്രതീഷ് സി എം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജോര്‍ജ് പി ജോണ്‍സ്, ആസിഫ് അലി, കമന്റ് വൈ, അബിന്‍ ഷാജി, എക്‌സൈസ് ഡ്രൈവര്‍ അനീഷ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു


Follow us on :

More in Related News