Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Feb 2025 21:16 IST
Share News :
ചാവക്കാട്:മണത്തല ശ്രീവിശ്വനാഥ ക്ഷേത്രം ഉത്സവാഘോഷങ്ങളിൽ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ചാവക്കാട് പോലീസ് പറഞ്ഞു.ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ക്ഷേത്ര കമ്മിറ്റിയുടേയും,പോലീസിന്റെയും നേതൃത്വത്തിൽ വിവിധ പൂരാഘോഷ കമ്മിറ്റികളെ വിളിച്ചു ചേർത്ത യോഗത്തിലാണ് പോലീസിൻ്റെ ഈ അറിയിപ്പ്.നിശ്ചയിച്ച സമയത്തിൽ ഓരോ പൂരങ്ങളും ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കണം.എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്നും പോലീസ് പറഞ്ഞു.ചാവക്കാട് എസ്ഐ അനുരാജ്,സിപിഒ രജനീഷ് എന്നിവർ നിർദ്ദേശങ്ങൾ നൽകി.മാർച്ച് ഏഴിനാണ് മഹോത്സവം.ശ്രീവിശ്വനാഥക്ഷേത്ര സമുദായ ദീപികായോഗം ഭരണസമിതി ഭാരവാഹികളായ പ്രസിഡന്റ് കെ.പ്രധാൻ,സെക്രട്ടറി കെ.ആർ.രമേഷ്,ട്രഷറർ എ.എ.ജയകുമാർ,വൈസ് പ്രസിഡന്റുമാരായ വാക്കയിൽ മുരളീധരൻ,എൻ.ജി.പ്രവീൺകുമാർ,ജോയിന്റ് സെക്രട്ടറിമാരായ കെ.എസ് അനിൽകുമാർ,കെ.കെ സതീന്ദ്രൻ,അംഗങ്ങളായ എൻ.കെ രാജൻ,ആറ്റൂർ രാജൻ,കെ.എ.ബിജു,പി.എസ്.മോഹനൻ,എം.എസ്.ജയപ്രകാശ്,കെ.സി.സുരേഷ്,എം.വി.ഹരിദാസൻ,പി.വി.മോഹനൻ,യു.ആർ.സുരേഷ്,പി.വി.പ്രേമൻ,ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ ഷിജി പൊന്നരാശ്ശേരി,കൺവീനർ പി.വി.ഷണ്മുഖൻ,ജോയിന്റ് കൺവീനർ കെ.കെ.ശങ്കരനാരായണൻ,പനയ്ക്കൽ സുനിൽ തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.