Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുന്നയൂര്‍ കുരഞ്ഞിയൂര്‍ ഏരിമ്മല്‍ ഭഗവതി ക്ഷേത്ര പരിസരത്ത് വാതക ശ്മശാനം നിര്‍മ്മിക്കാനുള്ള നീക്കത്തില്‍ നിന്നും പഞ്ചായത്ത് പിന്‍മാറണമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു

27 Aug 2024 19:57 IST

- MUKUNDAN

Share News :

പുന്നയൂര്‍:കുരഞ്ഞിയൂര്‍ ഏരിമ്മല്‍ ഭഗവതി ക്ഷേത്ര പരിസരത്ത് വാതക ശ്മശാനം നിര്‍മ്മിക്കാനുള്ള നീക്കത്തില്‍ നിന്നും പഞ്ചായത്ത് പിന്‍മാറണമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.ക്ഷേത്രത്തില്‍ നിന്ന് 100 മീറ്റര്‍ മാത്രം ദൂരമുള്ള ആലാപ്പാലത്താണ് പഞ്ചായത്ത് ശ്മശാനം നിർമ്മിക്കുന്നത്.മൃതദേഹം ദഹിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന പുകപടലങ്ങള്‍ ക്ഷേത്ര വിഗ്രഹങ്ങളുടെ ചൈതന്യത്തെ ദോഷകരമായി ബാധിക്കുമെന്ന് തന്ത്രി അഭിപ്രായപ്പെട്ടു.18 ദേശങ്ങളിലെ പുലയ സമുദായത്തില്‍പ്പെട്ട കുടുംബങ്ങളുടേത് കൂടിയാണ് ക്ഷേത്രം.നിലവിലെ ശ്മശാനത്തില്‍ കുഴിയെടുത്ത് മൃതദേഹം സംസ്‌കരിക്കുന്നതിന് വിരോധമില്ല.വാതക ശ്മശാനം നിര്‍മ്മിക്കുന്നതിനെയാണ് എതിര്‍ക്കുന്നത്.ഇതുമായി മുന്നോട്ടുപോകുന്ന പക്ഷം പഞ്ചായത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും,പഞ്ചവടി ബീച്ചിലെ പഞ്ചായത്ത് ഭൂമിയില്‍ ആധുനിക ശ്മശാനം നിര്‍മ്മിക്കുകയാണ് വേണ്ടതെന്നും ഭാരവാഹികൾ അറിയിച്ചു.വാർത്താസമ്മേളനത്തിൽ ക്ഷേത്രസമിതി ചെയര്‍മാന്‍ മനോജ് കുരഞ്ഞിയൂര്‍,പ്രസിഡന്റ് സി.കെ.വിനോദ് എടക്കര,ജനറൽ സെക്രട്ടറി കെ.ആര്‍.അനീഷ് പുന്നയൂർ,ജോയിന്റ് സെക്രട്ടറി ശ്രീനിവാസന്‍ വൈലത്തൂർ,കോമരം എ.വേലായുധകുമാര്‍ വാഴപ്പുള്ളി എന്നിവര്‍ പങ്കെടുത്തു.


Follow us on :

More in Related News