Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗാന്ധി സന്ദേശം പ്രചരിപ്പിക്കുന്ന പുസ്തകത്തിന്റെ ആയിരം കോപ്പികളുമായി വിദ്യാർത്ഥികൾ ഗ്രാമങ്ങളിലേക്ക്.

26 Jan 2025 12:46 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: ഗവ.വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ മേപ്പയ്യൂർ കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച " ഗാന്ധി എന്ന പാഠശാല" എന്ന പുസ്തകത്തിന്റെ ആയിരം കോപ്പികളുമായാണ് വിദ്യാർത്ഥികൾ ഗ്രാമങ്ങളിലേക്കിറങ്ങുന്നത്.റിപ്പബ്ലിക് ദിനമായ ജനുവരി 26 മുതൽ ഗാന്ധി രക്തസാക്ഷി ദിനമായ ജനുവരി 30 വരെ നീണ്ടു നിൽക്കുന്ന ഗാന്ധിപർവ്വം -25 എന്ന പരിപാടിയുടെ ഭാഗമായാണ് ആയിരം പുസ്തകങ്ങൾ വിറ്റ് ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കുന്നത്. സ്കൂൾ നാഷനൽ സർവ്വീസ് സ്കീം യൂനിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിലെ മറ്റ് നന്നദ്ധ സംഘടനകളുടെയും ക്ലബുകളുടെയും സഹായo ഉറപ്പ് വരുത്തിക്കൊണ്ടാണ് പുസ്തകങ്ങളുമായി ഗ്രാമങ്ങളിലേക്കിറങ്ങുന്നത്.പരിപാടി റിപ്പബ്ലിക് ദിനത്തിൽപ്രശസ്ത സാംസ്കാരിക പ്രവർത്തകൻ രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു.


 ജനുവരി 29 ന് കീഴരിയൂർ ക്വിറ്റിന്ത്യാ സ്മാരകത്തിൽനിന്നും ആരംഭിച്ച് പാക്കനാർ പുരം ഗാന്ധി സദനം സന്ദർശിച്ച് മേപ്പയ്യൂർ ടൗണിലവസാനിക്കുന്ന ഗാന്ധിസ്മൃതി യാത്ര സംഘടിപ്പിക്കും. പരിപാടി കീഴരിയൂരിൽ മേലടി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്യും ഗാന്ധി സ്മൃതി യാത്രയുടെ സമാപന സമ്മേളനം മേപ്പയ്യൂരിൽ പ്രശസ്ത ചരിത്രഗ്രന്ഥകാരനും പ്രഭാഷകനുമായ പി. ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുംഒരു പൊതുവിദ്യാലയംചരിത്രം പഠിപ്പിക്കുന്നതോടൊപ്പം ചരിത്രം രചിച്ചും സമാനതകളില്ലാത്ത ചുവടുവെപ്പാണ് "ഗാന്ധി എന്ന പാഠശാല" എന്ന പഠനഗ്രന്ഥം. 


കോവിഡ് മഹാമാരിക്കാലത്തെ മരവിപ്പിനെ സ൪ഗാത്മകമായി മറികടക്കാൻ, മേപ്പയ്യൂ൪ ഗവ. വൊക്കേഷണൽ ഹയ൪ സെക്കണ്ടറി സ്കൂൾ ആസൂത്രണം ചെയ്ത, 106 ദിവസം നീണ്ടുനിന്ന ഗാന്ധിജിയുടെ ആത്മകഥാ വായനയുടെ അനുബന്ധമായി, കേരളത്തിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകരായ പ്രൊഫ. കെ. സച്ചിദാനന്ദൻ, ഡോ. എം.എൻ.കാരശ്ശേരി,പ്രൊഫ.കൽപ്പറ്റ നാരായണൻ, , ഡോ. കെ. അരവിന്ദാക്ഷൻ, പ്രൊഫ. സി.പി. അബൂബക്കർ, , പി. ഹരീന്ദ്രനാഥ്, ഡോ. പി. പവിത്രൻ,ഡോ. പി.പി.പ്രകാശൻ, ഡോ.പി.സുരേഷ്, പി. പ്രേമചന്ദ്രൻ, ഡോ. എം.സി.അബ്ദുൾ നാസർ, ആനന്ദൻ പൊക്കുട൯, വി. കെ.ബാബു, ഡോ. എസ്. ഗോപു എന്നിവർ നടത്തിയ ഉജ്ജ്വല പ്രഭാഷണങ്ങളെ എഡിറ്റ് ചെയ്ത്, കേരളത്തിലെ പ്രമുഖ പ്രസാധകരായ ഡിസി ബുക്സ് പുറത്തിറക്കിയ 'ഗാന്ധി എന്ന പാഠശാല'ഗാന്ധിജിയെ വ്യത്യസ്ത വീക്ഷണകോണിലൂടെ വായിക്കാവുന്ന സമാഹാരമാണ്.

Follow us on :

Tags:

More in Related News