Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Aug 2024 19:17 IST
Share News :
ചാവക്കാട്:ജീവകാരുണ്യപരമായി പണം ചെലവഴിക്കാൻ കഴിയുന്നവർ തീർച്ചയായും കൺസോൾ പോലുള്ള പ്രസ്ഥാനത്തിനാണ് സഹായങ്ങൾ നൽകേണ്ടത്.തങ്ങളുടെ ആഘോഷവേളകളിൽ ചെലവഴിക്കുന്ന പണത്തിന്റെ ചെറിയൊരു പങ്കു മാറ്റിവയ്ക്കാൻ നിങ്ങൾക്ക് കഴിയുകയാണെങ്കിൽ അത് വലിയൊരു നേട്ടമായിരിക്കും എന്ന് കേരള പ്രവാസി വെൽഫയർ ബോർഡ് ചെയർമാൻ കെ.വി.അബ്ദുൽ ഖാദർ പറഞ്ഞു.കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച എൻ ആർ ഐ അസോസിയേറ്റ് മീറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരാളുടെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീ ആണെന്നാണ് പണ്ടുള്ളവർ പറഞ്ഞിരുന്നത് എന്നാൽ ഒരാളുടെ വിജയത്തിന് പിന്നിൽ ചാരിറ്റി പ്രവർത്തനമാണെന്ന് കോർപ്പറേറ്റ് ബിസിനസ്സ് കൺസൾട്ടന്റുo പ്രശസ്ഥ മോട്ടിവിസ്റ്റുമായ ശരീഫ് കൈതക്കൽ "കൺസോളിഗ് ദി ഫ്യൂച്ചർ" എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തികൊണ്ട് അഭിപ്രായപെട്ടു.കൺസോൾ പ്രസിഡന്റ് ജമാൽ താമരത്ത് അദ്ധ്യക്ഷത വഹിച്ചു.കൺസോൾ വൈസ് പ്രസിഡന്റ് ഹക്കീം ഇമ്പാറക്ക് വയനാട് ഉരുൾ പൊട്ടലിൽ ജീവൻ പൊലിഞ്ഞ ജനതക്ക് ആദരാജ്ഞലിയും ഉറ്റവർക്ക് മനശ്ശാന്തി ലഭിക്കുവാനുള്ള പ്രാർത്ഥനാ സന്ദേശം എഴുതി വായിച്ചു.കൺസോൾ അസോസിയേറ്റ് എൻആർഐ മീറ്റ് ചെയർമാൻ മുബാറക്ക് ഇമ്പാറക്ക് സദസ്സിന് സ്വാഗതമാശംസിച്ചു.കൺസോൾ ജനറൽ സെക്രട്ടറി പി.എം.അബ്ദുൾ ഹബീബ് ആമുഖ പ്രഭാഷണം നടത്തി.ട്രഷറർ വി.കാസിം ഭാവി പ്രൊജക്ട് അവതരണം നടത്തി.സദസ്സിൽ നിന്നും ട്രസ്റ്റിമാരായി ജോയിൻ ചെയ്യാൻ 5 പേർ സന്നദ്ധത അറിയിച്ചു.സെക്രട്ടറി കെ.ഷംസുദ്ദീൻ,ട്രസ്റ്റിമാരായ സുകുമാരൻ മാസ്റ്റർ,ജനീഷ് സി.എം.നൗഷാദ് അലി,അബ്ദു മാഷ് സ്റ്റാഫ് അംഗങ്ങളായ ധന്യ,സൈനബ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിംഗ് കമ്മറ്റി മെമ്പർ അബൂബക്കർ,വിവിധ ചാപ്റ്റർ അംഗങ്ങളായ ഡോ.യൂസഫ് കരിക്കയിൽ,സാദിഖലി ഒവുങ്ങൽ,ഹാറൂൺ കണ്ണാട്ട്,കെ.എച്ച്.താഹിർ,ജംഷീർ,അമീർ പാലയൂർ,ആർ.എസ്.മെഹ്ബൂബ്,റാഫി ചാലിൽ,കെ.കെ.കരീം,പി.കെ.അക്ബർ എന്നിവർ സംസാരിച്ചു.കൺവീനർ ആർ.വി.സി.ബഷീർ നന്ദി പറഞ്ഞു.
.
Follow us on :
Tags:
More in Related News
Please select your location.